ആശയഗരിമയുടെ അധികതുംഗപദം - മഹാകവി കുമാരനാശാന്റെ ശ്ലോകകാവ്യങ്ങളിലൂടെ

MARCH 2, 2025, 1:01 AM

ഷിക്കാഗോ: സാഹിത്യവേദിയുടെ സമ്മേളനം മാർച്ച് 7 വെള്ളിയാഴ്ച ഷിക്കാഗോയിൽ വൈകിട്ട് 7:30ന് സൂം വെബ്‌കോൺഫറൻസ് വഴിയായി കൂടുന്നു. പ്രൊഫ. ഡോ. എ.ആർ. ശ്രീകൃഷ്ണൻ പ്രബന്ധം അവതരിപ്പിക്കുന്നതാണ്.  

(Zoom Meeting Link https://us02web.zoom.us/j/81475259178, Meeting ID: 814 7525 9178) 

ആശയഗാംഭീര്യമാണ് കുമാരനാശാന്റെ കവിതയുടെ മുഖമുദ്രയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. നൂതനമായ ഉൾക്കാഴ്ചകൾകൊണ്ട് കാലദേശങ്ങളെ അതിവർത്തിക്കുന്ന കാവ്യമണ്ഡലം പടുത്ത കവിയാണ് ആശാൻ. മഹാനായ ആ കവിയുടെശ്ലോകകാവ്യങ്ങളെപ്പറ്റിയുള്ള ചില നിരീക്ഷണങ്ങളാണ് ഈ ചർച്ചയിൽ പങ്കു വയ്ക്കുന്നത്. ആശാൻ കവിതയുൾക്കൊള്ളുന്ന ആശയലോകമാണ് പ്രധാനവിഷയം. നളിനി, വീണപൂവ്, ചിന്താവിഷ്ടയായ സീത, പ്രരോദനം, ഗ്രാമവൃക്ഷത്തിലെ കുയിൽ, ലീല തുടങ്ങിയ കാവ്യങ്ങളെ ആസ്പദമാക്കിയുള്ള ഒരു സാമാന്യാവലോകനമാണ് ഇതിൽ ലക്ഷ്യമാക്കുന്നത്. 

vachakam
vachakam
vachakam

പ്രൊഫ.ഡോ. എ.ആർ. ശ്രീകൃഷ്ണൻ തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ്‌കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് ഡിഗ്രിയും മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് എം.ടെക്, പി.എച്ച്.ഡി എന്നിവയും പൂർത്തിയാക്കി. പൂനെയിൽ അൻസിസ് ഫ്‌ളുവെന്റ് എന്ന അമേരിക്കൻ കമ്പനിയിൽ ഡെവലപ്‌മെന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലി ചെയ്തു. 2012 ജൂൺ മുതൽ കോയമ്പത്തൂരിൽ അമൃത യൂണിവേഴ്‌സിറ്റിയിലെ എയ്‌റോസ്‌പേസ് വിഭാഗത്തിൽ അധ്യാപകനാണ്. സൂപ്പർസോണിക് വിമാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണപ്രവർത്തനങ്ങൾ നയിക്കുന്നു. എയ്‌റോ സ്‌പേസ് ഡിപ്പാർട്‌മെന്റിൽ പ്രൊഫസ്സറും  ചെയർപേഴ്‌സണുമാണ് ഇപ്പോൾ. 'വരികൾക്കിടയിൽ' എന്ന കവിതാസമാഹാരം 2024ൽ എൻ.ബി.എസ് പ്രസിദ്ധീകരിച്ചു. 

ഫെബ്രുവരി മാസ സാഹിത്യവേദിയിൽ ആമി ലക്ഷ്മി അവതരിപ്പിച്ച 'ചിലിയുടെ മണ്ണ്' എന്ന കവിതാസമാഹാരത്തിന്റെ ആസ്വാദനം വളരെയേറെ ഹൃദ്യമായിരുന്നു. മാർച്ച് 7ലെ സാഹിത്യ സായാഹ്നത്തിൽ പങ്കെടുക്കുവാൻ എല്ലാ സാഹിത്യസ്‌നേഹികളേയും സാദരം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. എ.ആർ. ശ്രീകൃഷ്ണൻ (+91 99439 75803), പ്രസന്നൻ പിള്ള (630-935-2990), ജോൺ ഇലക്കാട് (773-282-4955)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam