ടെക്സാസ്: സ്വകാര്യ സ്ഥാപനമായ ഫയര്‍ഫ്ളൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകം വിജയകരമായി ചന്ദ്രനിലിറങ്ങി. സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേട്ടമാണിത്. ദൗത്യം വിജയകരമായിരുന്നുവെന്ന് ഫയര്‍ഫ്ളൈ മിഷന്‍ കണ്‍ട്രോള്‍ സ്ഥിരീകരിച്ചു.
''ഞങ്ങള്‍ ചന്ദ്രനിലെത്തി'' എന്നായിരുന്നു ഫയര്‍ഫ്ളൈയുടെ വാക്കുകള്‍. പേടകം വിജയകരമായി ചന്ദ്രോപരിതലത്തില്‍ ഇറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ഫര്‍ഫ്ളൈ. 2024 ഫെബ്രുവരിയില്‍ അമേരിക്കന്‍ എയ്റോസ്പേസ് കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സ് ഈ നേട്ടം കൈവരിച്ചിരുന്നു.
ചന്ദ്രനിലേക്കുള്ള 45 ദിവസം നീണ്ട യാത്രയ്ക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങള്‍ ബ്ലൂ ഗോസ്റ്റ് അയച്ചിരുന്നു. 6അടി 6 ഇഞ്ച് (2മീറ്റര്‍-ഉയരം) ഉയരമുള്ള ലാന്‍ഡര്‍ മാര്‍ച്ച് ആദ്യം ചന്ദ്രനിലെ വടക്കന്‍ അക്ഷാംശങ്ങളിലെ മാരേ ക്രിസിയത്തിലാണ് ഇറങ്ങിയത്. നാസയ്ക്ക് വേണ്ടി 10 പരീക്ഷണ ദൗത്യങ്ങളാണ് ഫയര്‍ഫ്‌ളൈ ലക്ഷ്യമിടുന്നത്. അതിലൊന്നാണ് മറ്റ് ഗ്രഹങ്ങളില്‍ നിന്നു സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി വികസിപ്പിച്ച പ്ലാനറ്റ് വാക്ക് (എല്‍.പി.വി) എന്ന ഉപകരണത്തിന്റെ പരീക്ഷണം.
ഒരു ഹൈ ടെക്ക് വാക്വം ക്ലീനറാണ് എല്‍പിവി. മര്‍ദം ഉപയോഗിച്ച് വാതകം പുറത്തേക്ക് വിട്ട് ഗ്രഹങ്ങളുടെ ഉപരിതലത്തിലെ മണ്ണ് ഇളക്കി ഉയര്‍ത്തും. ഒരു ചെറിയ ചുഴലിക്കാറ്റ് പോലെ അന്തരീക്ഷത്തിലേക്ക് ഉയരുന്ന മണ്ണും കല്ലും വാക്വം ഉപയോഗിച്ച് കണ്ടെയ്‌നറിലേക്ക് വലിച്ചെടുക്കുകയുമാണ് ഇത് ചെയ്യുക. ഒരു സെന്റീമീറ്റര്‍ വലിപ്പമുള്ള വസ്തുക്കള്‍ വരെ ഇതുവഴി ശേഖരിക്കാനാവും. എല്‍പിവി ഉള്‍പ്പടെ ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ഫയര്‍ഫ്‌ലൈ ബ്ലൂഗോസ്റ്റ് ലൂണാര്‍ ലാന്ററില്‍ ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്