ഫോമ സെൻട്രൽ റീജൻ അന്താരാഷ്ട്ര വനിതാദിനം പ്രൗഢഗംഭീരമായി

MARCH 2, 2025, 9:22 PM

ഫോമ സെൻട്രൽ റീജൻ വിമൻസ് ഫോറം ചെയർപേഴ്‌സൺ ഡോ. റോസ് വടകരയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23-ാം തീയതി ഞായറാഴ്ച ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. 

ഫോമാ സെൻട്രൽ റീജൻ ആർ.വി.പി ജോൺസൺ കണ്ണൂക്കാടൻ സെൻട്രൽ റീജനൽ പ്രതിനിധികൾക്കൊപ്പം നിലവിളകൊളുത്തിയാണ് അന്താരാഷ്ട്ര വനിതാദിനം ഉദ്ഘാടനം ചെയ്തത്.
സെമിനാറിൽ ആർച്ച അജയ് യോഗ ക്ലാസ് എടുക്കുകയും നിഷ എറിക് കുക്കിംഗ് ക്ലാസുകൾ എടുക്കുകയും ചെയ്തു. 

പരിപാടിയിൽ പങ്കെടുത്ത എല്ലാവരും ഈ സെമിനാർ വനിതാ
ആരോഗ്യസംരക്ഷണത്തെക്കുറിച്ച് കൊണ്ടുള്ള പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതിൽ വളരെയധികം സന്തോഷം പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

ഷിക്കാഗോയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അറുപതിൽപരം വനിതകൾ പ്രസ്തുത സെമിനാറിൽ പങ്കെടുക്കുകയും ഫോമ സെൻട്രൽ റീജൻ അന്താരാഷ്ട്ര വനിതാദിനം വളരെ ഭംഗിയായി നടത്തുവാൻ സഹായിക്കുകയും ചെയ്തു.

ഫോമ സെൻട്രൽ റീജൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഫോമോ സെൻട്രൽ റീജൻ വിമൻസ് ഫോറം നടത്തപ്പെട്ട ഈ അന്താരാഷ്ട്ര വനിത ദിനാചരണത്തെ പ്രോത്സാഹിപ്പിക്കുകയും എല്ലാവിധ പിന്തുണ നൽകുകയും ചെയ്തു. 

പരിപാടിയിൽ പങ്കെടുത്ത എല്ലാവരോടും ഫോമാ സെൻട്രൽ എക്‌സിക്യൂട്ടീവിന്റെ പേരിലും ഫോമാ സെൻട്രൽ റീജൻ വിമൻസ് ഫോറത്തിന്റെ പേരിലുമുള്ള നന്ദിയും സ്‌നേഹവും അറിയിച്ചു.

vachakam
vachakam
vachakam

അച്ചൻകുഞ്ഞ് മാത്യു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam