അലബാമ: മൂന്ന് തവണ ഗ്രാമി നോമിനിയും നിയോസോൾ ഗായികയും മുൻനിര വനിതാ ഹിപ്‌ഹോപ്പ് ഗ്രൂപ്പായ സീക്വൻസിലെ അംഗവുമായ ആഞ്ചി സ്റ്റോൺ 63ാം വയസ്സിൽ അന്തരിച്ചു.
അലബാമയിലെ മോണ്ട്‌ഗോമറിയിൽ കഴിഞ്ഞ രാത്രി നടന്ന ഒരു സംഗീത പരിപാടിക്ക് ശേഷം മടങ്ങി വരവെ ശനിയാഴ്ച പുലർച്ചെയുണ്ടായ ഒരു കാർ അപകടത്തിൽ സ്റ്റോൺ മരിച്ചുവെന്ന് ഗായികയുടെ പ്രതിനിധി ഡെബോറ ആർ. ഷാംപെയ്ൻ പറഞ്ഞു.
ശനിയാഴ്ച രാത്രി ബാൾട്ടിമോറിൽ സ്റ്റോൺ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു, അലബാമയിലെ മോണ്ട്‌ഗോമറി കൗണ്ടിയിലെ ഇന്റര്‍സ്റ്റേറ്റ് 65ൽ ഉണ്ടായ അപകടത്തിൽ യാത്രാമധ്യേ സ്റ്റോൺ മരിച്ചതായി സ്റ്റോണിന്റെ മകൾ ഡയമണ്ടും അമ്മയുടെ മരണം സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചു.
'ആംഗി സ്റ്റോണിന്റെ ശബ്ദവും ആത്മാവും അവർ സ്പർശിച്ചവരുടെ ഹൃദയങ്ങളിൽ എന്നേക്കും ജീവിക്കും,' സ്റ്റോണിന്റെ പബ്ലിസിസ്റ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. 'അനുസ്മരണ ചടങ്ങുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ കുടുംബം പിന്നീട് പ്രഖ്യാപിക്കും.'
കൊളംബിയ, സൗത്ത് കരോലിനയിൽ ജനിച്ച സ്റ്റോൺ (അന്ന് ആംഗി ബി എന്നറിയപ്പെട്ടിരുന്നു) 1979 ൽ ചെറിൽ 'ദി പേൾ' കുക്ക്, ഗ്വെൻഡോലിൻ 'ബ്‌ളോണ്ടി' ചിസോം എന്നിവരുമായി സഹകരിച്ച് സീക്വൻസ് സ്ഥാപിച്ചു. ഷുഗർ ഹിൽ റെക്കോർഡ്‌സുമായി ഒപ്പുവച്ച ആദ്യത്തെ വനിതാ ഹിപ്‌ഹോപ്പ് ആക്റ്റായി മാറി.1985 ൽ ദി സീക്വൻസ് പിരിച്ചുവിടുന്നതിന് മുമ്പ് മൂന്ന് ആൽബങ്ങൾ പുറത്തിറക്കി.
മരിക്കുന്നതിന് ഒരു ആഴ്ച മുമ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, തന്റെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് 'എന്റെ മുഖത്ത് ഒരു വലിയ പുഞ്ചിരിയുണ്ട്' എന്ന് സ്റ്റോൺ പറഞ്ഞു.
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്