ബെംഗളൂരു: ദുബായിയിൽ നിന്നും ബെംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റിലായതായി റിപ്പോർട്ട്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ സംഘം നടിയെ അറസ്റ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.
ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണം കടത്താനായിരുന്നു താരം ശ്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. 14.8 കിലോ ഗ്രാം സ്വർണം ഇവരിൽ നിന്നും റവന്യൂ ഇന്റലിജൻസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ താരം ഡി ആർ ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു.
ദുബായിൽ നിന്നും തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ എത്തിയപ്പോഴാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ രന്യ റാവു ശ്രമിച്ചെങ്കിലും റവന്യു ഇന്റലിജൻസ് സംഘം പിടിവിട്ടില്ല. തുടർന്ന് നടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്