ഈ വർഷത്തെ എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് 8 ന് നടത്തപ്പെടുന്ന പ്രോഗാമിലേക്ക് കൗൺസിലിന്റെ പേരിൽ പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യു, സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു ഏവർക്കും സ്വാഗതം അറിയിക്കുന്നു.
ഇതിന്റെ നടത്തിപ്പിലേക്ക് റവ. ബിജു യോഹന്നാൻ (കൺവീനർ), ജോയ്‌സ് ചെറിയാൻ (കോർഡിനേറ്റർ) എന്നിവരെ കൗൺസിൽ ചുമതലപ്പെടുത്തി. ഷിക്കാഗോ മാർത്തോമാ ചർച്ച് 240 പൊട്ടർ റോഡ്, ഡെസ് പ്ലെയിൻസ്, IL 60016 ഉച്ച കഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന മീറ്റിംഗിൽ ഡോ. ഷെറിൻ കൊച്ചമ്മ (Mar Thoma Church- Lombard) മുഖ്യ പ്രഭാഷണം നൽകും. 'Informed Prayer and Prayerful Action ' എന്നുള്ളതാണ് ഈ വർഷത്തെ വിഷയം.
വനിതകളാൽ നേതൃത്വം നൽകപ്പെടുന്ന ഈ സംഘടന മറ്റ് രാജ്യങ്ങളിലെ ക്രിസ്തീയ മതം, പ്രാദേശിക സംസ്‌കാരങ്ങൾ, എന്നീ വസ്തുതകൾ മനസ്സിലാക്കുവാനും പഠിക്കുവാനും സഹായിക്കുന്നു.
പ്രസ്തുത മീറ്റിംഗിൽ വനിതാ ഫോറം മദ്ധ്യസ്ഥ പ്രാർത്ഥനകൾ, സ്‌തോത്രപ്രർത്ഥനകൾ, അനുതാപ പ്രാർത്ഥനകൾ, ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള സ്‌കിറ്റുകൾ എന്നിവ കൂടാതെ വനിതാ
ഗായകസംഘം ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.
ഏകദേശം 170 രാജ്യങ്ങൾ പ്രാർത്ഥനാ ദിനം കൊണ്ടാടുന്ന ഈ അവസരത്തിൽ നിങ്ങളുടെ പ്രാർത്ഥന പൂർണമായ സാന്നിദ്ധ സഹകരണങ്ങൾ നന്ദിപൂർവം അഭ്യർത്ഥിക്കുന്നു.
News & Communications P.R.O Sam Thomas, Johnson Valliyil
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്