എസ്.എം.സിയുടെ പ്രവർത്തനോദ്ഘാടനം ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു

MARCH 3, 2026, 9:43 PM

സീറോ മലബാർ കാത്തലിക് കോൺഗ്രസ്  (എസ്.എം.സി.സി)ൻറെ  പ്രവർത്തനോദ്ഘാടനം 2026 മാർച്ച് ഒന്നാം തീയതി ഞായറാഴ്ച സീറോ മലബാർ കത്തീഡ്രൽ പാരിഷ് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു. പിതാവിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓരോ ഇടവക അംഗവും സഭയുടെ   നിലനിൽപിനും  ആദ്യാത്മിക വളർച്ചയ്ക്കും വളരെയേറെ വിലപ്പെട്ടതാണെന്ന് എടുത്തു പറയുഞ്ഞു.അ മേരിക്കയിലെ എല്ലാ സീറോ മലബബാർ ദേവാലയങ്ങളിലും എസ്.എം.സി.സിയുടെ യൂണിറ്റുകൾ തുടങ്ങണമെന്നും രൂപതാ തലത്തിലും സജീവമായ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിനായി കൂടുതൽ വനിതകൾ നേതൃത്വ നിരയിലേക്ക് വരണമെന്ന് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു.

കത്തീഡ്രലിലെ അസോസിയേറ്റ് പാസ്റ്ററായ ഫാദർ യൂജിൻ  ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ അവരുടെ പ്രവർത്തന മേഖലകളിൽ ക്രിസ്തുവിനെ അനുകരിക്കാനും  പ്രഘോഷിക്കാനുമുള്ള അവസരം വിനിയോഗിക്കേണ്ടതിന്റെ  ആവശ്യകത ഓർമ്മിപ്പിച്ചു.

ബ്രിസ്റ്റോ സേവിയർ പ്രാർത്ഥനാഗാനം ആലപിക്കുകയും മേഴ്‌സി കുര്യാക്കോസ് സ്വാഗതം പറയുകയും ചെയ്തു. 2026-2028 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചാപ്റ്റർ പ്രസിഡന്റ് ഷാബു മാത്യു അടുത്ത 2 വർഷത്തേക്കുള്ള കാര്യപരിപാടികൾ അവതരിപ്പിച്ചു. 2026-28 കാലയളിലേക്ക് ഷാബു മാത്യു - പ്രസിഡന്റ്, ജോണി  മണ്ണഞ്ചേരി വൈസ് പ്രസിഡന്റ്, ജാസ്മിൻ ഇമ്മാനുവേൽ സെക്രട്ടറി, ബിന്ദു വാഴപ്പറമ്പിൽ ജോയിന്റ് സെക്രട്ടറി, ജോസഫ് ഒഴുകയിൽ ട്രഷറർ, റോബിൻ ചെറുവള്ളി ജോയിന്റ് ട്രഷറർ എന്നിവർ പിതാവിന്റെ സാന്നിദ്ധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

vachakam
vachakam
vachakam

ഫിലിപ്പ് കണ്ണൂക്കാടൻ ചടങ്ങിൽ ആശംസ പറയുകയും സെക്രട്ടറി ജാസ്മിൻ ഇമ്മാനുവേൽ എംസിയായി പ്രവർത്തിക്കുയും ചെയ്തു.എസ്.എം.സി.സി. മുൻ ഭാരവാഹികളായ ആന്റോ കവലയ്ക്കൽ, ബിജി കൊല്ലാപുരം, ഷാജി ജോസഫ്, റോസമ്മ ജോസഫ്, ജോർജ് കൊട്ടുകാപ്പിള്ളി, ജോസഫ് തോട്ടുകണ്ടത്തിൽ, ജോസഫ് നാഴിയാംപാറ,സെബാസ്റ്റ്യൻ പുൽപ്പറ, കുര്യാക്കോസ് തുണ്ടിപറമ്പിൽ, സണ്ണി വള്ളിക്കളം എന്നിവർ സന്നിഹിതരായിരുന്നു.ബെന്നി പാറയ്ക്കൽ, മരിയ സായി, ടിനു പുത്തൂർ, സോജോപുത്തൂർ, സിബി & മിനി ഏറനാട്ട് എന്നിവർ ഗാനങ്ങൾ ആലപിച്ച് ചടങ്ങിനെ വർണ്ണ ശബളമാക്കി.

കാര്യപരിപാടികളുടെ വിജയത്തിനായി കത്തീഡ്രൽ പള്ളിയിലെ ട്രസ്റ്റിമാരും സഹകരിച്ചു. സൗണ്ട് മനീഷിന്റെയും ടോമിന്റെയും മേൽനോട്ടത്തിൽ കൈകാര്യം ചെയ്തു.  ഫോട്ടോഗ്രാഫി ടോണി കണ്ടക്കുടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam