ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് ഉജ്ജ്വലമായ സംഗീത പരിപാടി അവതരിപ്പിച്ചു.
'അമേരിക്ക 250' എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷം രാജ്യത്തിന്റെ ചരിത്രപരമായ നേട്ടത്തെ അനുസ്മരിക്കുന്നതാണ്.
ദേശഭക്തി ഗാനങ്ങളും ആധുനിക സംഗീത ശൈലികളും കോർത്തിണക്കിയ പരിപാടിയിൽ സൈനിക പാരമ്പര്യവും കലാപരമായ മികവും ഒത്തുചേർന്നു. മസ്റ്റാങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബാൻഡ് അമേരിക്കയിലെ 13 ആർമി റിസർവ് ബാൻഡുകളിൽ ഒന്നാണ്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്യുന്ന സാധാരണക്കാരായ സൈനികരാണ് ഇതിലെ അംഗങ്ങൾ എന്നത് ഈ ബാൻഡിന്റെ പ്രത്യേകതയാണ്.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിൽ ഒരുക്കിയ ഈ കലാവിരുന്ന് രാജ്യത്തോടുള്ള ആദരവും സമൂഹത്തിന്റെ ഐക്യവും വിളിച്ചോതുന്നതായിരുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
