വാഷിംഗ്ടൺ ഡി.സി: അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ സൂചന നൽകിയത്.
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നില്ലെന്ന നിരാശയാണ് ട്രംപിന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കോൺഗ്രസിന്റെ അനുമതിയില്ലാതെ നാറ്റോയിൽ നിന്ന് പിന്മാറുന്നത് നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി മുന്നറിയിപ്പ് നൽകി.
2024ലെ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് പ്രകാരം, സെനറ്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷമോ കോൺഗ്രസിന്റെ പ്രത്യേക നിയമമോ ഇല്ലാതെ പ്രസിഡന്റിന് ഏകപക്ഷീയമായി നാറ്റോ വിടാൻ കഴിയില്ല.
അമേരിക്കയുടെ പിന്മാറ്റം റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് കരുത്തുപകരുമെന്നും ആഗോള സുരക്ഷയെ ബാധിക്കുമെന്നും കൃഷ്ണമൂർത്തി കത്തിൽ ചൂണ്ടിക്കാട്ടി.
സഖ്യകക്ഷികൾ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തുമ്പോൾ, മിക്ക രാജ്യങ്ങളും അമേരിക്കയെ സഹായിക്കുന്നുണ്ടെന്ന് മാർക്ക് റുട്ടെ വ്യക്തമാക്കി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്ക; നാവിക ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടി; ഇസ്ലാമാബാദിലെ നിർണ്ണായക കൂടിക്കാഴ്ച ഫലം കാണാതെ പിരിഞ്ഞു
അമ്മയെ കൊന്ന ശേഷം ജോലി കഴിഞ്ഞെത്തിയ പപ്പയെയും വകവരുത്തി മകൾ