മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു

MARCH 3, 2026, 10:40 PM

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.ഇന്ന് രാവിലെ ഒൻപതിന് കോഴിക്കോട് മനാരി ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. 

ക‍ഴിഞ്ഞ ദിവസം പുലർച്ചെ 2.45നാണ് കോൺഗ്രസുകാർക്കിടയിൽ കെ പി എന്നറിയപ്പെടുന്ന കെ പി ഉണ്ണികൃഷ്ണൻ വിടവാങ്ങിയത്. 89 വയസ്സായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങള്‍ മൂലം സ്വകാര്യ ആശുപത്രയിൽ ചികിത്സയിൽ ക‍ഴിയവേയാണ് മരണം.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ തുടങ്ങിയവർ കോഴിക്കോട് പന്തീരങ്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാർക്ക് പുറമേ, സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam