മിഷിഗൺ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മിഷിഗൺ ചാപ്റ്ററിന്റെ 2026-2027 വർഷത്തേക്കുള്ള ഭാരവാഹികളെ ഗാർഡൻ ഫ്രഷ് കഫേയിൽ കൂടിയ മീറ്റിങ്ങിൽ വെച്ചു തിരഞ്ഞെടുത്തു.
പ്രസിഡന്റ് അലൻ ജോൺ ചെന്നിത്തല, വൈസ് പ്രസിഡന്റ് അജയ് അലക്‌സ്, സെക്രട്ടറി ഷാരൺ സെബാസ്റ്റ്യൻ, ട്രെഷറർ ജോൺ വർഗ്ഗീസ് (ജോജി), ജോയിന്റ് സെക്രട്ടറി ജെയിൻ കണ്ണച്ചാൻപറമ്പിൽ, ജോയിന്റ് ട്രഷറർ ഷിജു വിൽസൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ മലയാളി ഓൺലൈൻ അസോസിയേറ്റ് എഡിറ്ററായ അലൻ ചെന്നിത്തല ഫ്‌ളവേഴ്‌സ് ടിവിയിലും പ്രവർത്തിക്കുന്നു.
അമേരിക്കൻ മലയാളികൾക്ക് പ്രിയപ്പെട്ട റേഡിയോ മലയാളം യുഎസ്സ്എയുടെ മാനേജിങ്ങ് പാർട്ട്ണർ ആയ അജയ് അലക്‌സ് വീക്കിലിന്യൂസ് റൗണ്ടപ്പിന്റേയും മറ്റ് വിനോദ പരിപാടികളുടെയും പ്രൊഡ്യുസർ ആണ്. സ്റ്റാർ ടിവി നെറ്റ്‌വർക്കിൽ അസ്സോസിയേറ്റ് പ്രൊഡ്യൂസർ ആയി മാധ്യമ പ്രവർത്തനം ആരംഭിച്ച ഷാരൺ സെബാസ്റ്റ്യൻ ടിവി പ്രോഗ്രാം പ്രൊഡ്യൂസർ, അവതാരക എന്നീ നിലയിൽ പ്രവർത്തിക്കുന്നു.
ഫ്‌ളവേർസ് ടിവി റീജിയണൽ കോർഡിനേറ്റർ ആയ ജോൺ വർഗ്ഗീസ് (ജോജി) വിവിധ പ്രോഗ്രാമുകളുടെ നിർമ്മാതാവും അവതാരകനും ആണ്. ഏഷ്യാനെറ്റ് ന്യൂസ് യൂഎസ്എയുടെ പ്രൊഡക്ക്ഷൻ കോർഡിനേറ്റർ ആയ ജെയിൻ കണ്ണച്ചാൻപറമ്പിൽ അമേരിക്ക ഈ ആഴ്ച്ച എന്ന പ്രോഗ്രാമിന്റെ വിവിധ എപ്പിസോഡുകൾ ഡിട്രോയിറ്റിൽ നിന്നും സംപ്രേഷണം ചെയ്തിട്ടുണ്ട്.
റേഡിയോ മലയാളം യു എസ്സ് എയുടെ മാനേജിങ്ങ് പാർട്ട്ണർ ആണ് ഷിജു വിൽസൺ. ഐ.പി.സി.എൻ.എ മിഷിഗൺ ചാപ്റ്ററിന്റെ ഈ വർഷത്തെ വിവിധ പരിപാടികളുടെ രൂപരേഖ തയ്യാറാക്കി പുതിയ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.
അനിൽ ആറന്മുള
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ ഉപരോധം വലിയ സൈനിക ദൗത്യമാകുമെന്ന് വിദഗ്ധർ; മേഖലയിൽ സംഘർഷ സാധ്യത വർദ്ധിപ്പിച്ച്
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ നെതന്യാഹുവിന്റെ ഫോൺ കോൾ? ജെ.ഡി. വാൻസിനെ
നയതന്ത്ര ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ഇറാനും ചൈനയ്ക്കും മുന്നിൽ അവസാന
പാകിസ്ഥാൻ നേതാക്കളെ വാനോളം പുകഴ്ത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ഷെഹ്ബാസ് ഷെരീഫും അസിം