വാഷിംഗ്ടണ്‍: 30 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ കാനഡയുടെ നടപടിക്ക് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ട്രൂഡോയെ 'ഗവര്‍ണര്‍ ട്രൂഡോ' എന്ന് ട്രംപ് പരിഹസിച്ചു. ഒട്ടാവയുടെ പ്രതികാര നടപടികള്‍ക്ക് തിരിച്ചടിയായി കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% യുഎസ് നികുതി പ്രാബല്യത്തില്‍ വന്നതോടെ ട്രംപിനെ വിമര്‍ശിച്ച് ട്രൂഡോ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ തീരുമാനം മണ്ടത്തരമാണെന്ന് ട്രൂഡോ പരിഹസിച്ചു. കാനഡയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധമെന്നും കാനഡ പിടിച്ചെടുത്ത് യുഎസിനോട് ചേര്‍ക്കാനുള്ള അടവാണിതെന്നും ട്രൂഡോ ആരോപിച്ചിരുന്നു.
'കാനഡ ഗവര്‍ണര്‍ ട്രൂഡോയോട് ദയവായി വിശദീകരിക്കുക, അദ്ദേഹം യുഎസിന് മേല്‍ പ്രതികാര താരിഫ് ചുമത്തുമ്പോള്‍, ഞങ്ങളുടെ പരസ്പര താരിഫ് ഉടനടി സമാനമായ അളവില്‍ വര്‍ദ്ധിക്കുമെന്ന്!' മറുപടിയായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.
കാനഡയെ യുഎസിലെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം യുഎസ് പ്രസിഡന്റ് നേരത്തെ മുന്നോട്ടുവച്ചപ്പോഴാണ് ട്രംപിന്റെ 'ഗവര്‍ണര്‍' വിമര്‍ശനം വന്നത്. കനേഡിയന്‍ പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായും നിരസിച്ചിരുന്നു.
മാരകമായ ഒപിയോയിഡായ ഫെന്റനൈലിന്റെയും അതിന്റെ രാസ ഘടകങ്ങളുടെയും ഒഴുക്ക് തടയാത്തതിന് കുറ്റപ്പെടുത്തിക്കൊണ്ടാണ് ട്രംപ് ഭരണകൂടം മെക്‌സിക്കന്‍, കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിയത്. ഇത് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്