സി. മുഹമ്മദ് ഫൈസി ശഹബാസിന്റെ വീട് സന്ദർശിച്ചു

MARCH 4, 2025, 12:17 PM

താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മർദനമേറ്റ് മരണപ്പെട്ട താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ശഹബാസിന്റെ വസതി കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സി. മുഹമ്മദ് ഫൈസി സന്ദർശിച്ചു. പിതാവ് ഇഖ്ബാലിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച അദ്ദേഹം നീതിക്കായി എന്നും സുന്നി പ്രസ്ഥാനം കുടുംബത്തിന്റെ കൂടെയുണ്ടാവുമെന്ന് ഉറപ്പുനൽകി. പരലോക ക്ഷേമത്തിനായി പ്രത്യേക പ്രാർത്ഥനയും നടത്തി.

സമപ്രായക്കാരുടെ കൂട്ടംചേർന്ന അക്രമത്തിൽ ഗുരുതര പരുക്കേറ്റ് ദാരുണമായി കൊല്ലപ്പെടേണ്ടി വന്നത് അങ്ങേയറ്റം ഭീകരമായ സാഹചര്യമാണെന്നും കൊലപാതകികൾക്ക് മാതൃകാപരമായ ശിക്ഷ നൽകാനും സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും സർക്കാർ സംവിധാനങ്ങൾ ജാഗ്രതപുലർത്തണമെന്ന് സി. മുഹമ്മദ് ഫൈസി പറഞ്ഞു. 

വിദ്യാർത്ഥികളുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും ക്രിയാത്മക പരിഹാരം കാണുന്നതിനും പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എം.എ  സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട്, എസ്.വൈ.എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സാബിത് അബ്ദുല്ല സഖാഫി വാവാട്, വി.എം. റശീദ് സഖാഫി എന്നിവർ കൂടെയുണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam