മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. എടക്കരയിൽ പുന്നപ്പുഴയിലാണ് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കാറ്റാടി പാലത്തിനു സമീപത്താണ് രണ്ട് ദിവസം പഴക്കമുള്ള നിലയില്‍ മൃതദേഹം കണ്ടത്. മൂത്തേടം സ്വദേശി ലതയാണ് മരിച്ചത്. 52 വയസായിരുന്നു.
ഇതിന് പിന്നാലെ ഉച്ചയോടെ നിലമ്പൂര്‍ വടപുറത്തും പുഴയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുതിരപ്പുഴയിലാണ് അരുവാക്കോട് സ്വദേശി കുഞ്ഞുട്ടിയെന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാനിറങ്ങയപ്പോള്‍ അപകടത്തില്‍ പെട്ടതാണോയെന്ന് സംശയമുണ്ട്. രണ്ട് മൃതദേഹവും ഇൻക്വസ്റ്റിനുശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്