തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
അഫാനെതിരെ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ ഒന്നിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അനുജൻ അഫ്സാനെയും സുഹൃത്ത് ഫർസാനെയും കൊലപ്പെടുത്തിയ കേസിൽ ആണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ് നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സാജിതയെയും കൊലപ്പെടുത്തിയ കേസിൽ ഇനിയും അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.
അതേസമയം മെഡിക്കൽ കോളജിൽ നിന്ന് ഉടൻ ഡിസ്ചാർജ് ചെയ്യും. ഡിസ്ചാർജ് ചെയ്താൽ മാത്രമേ പൊലീസിന് തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്