തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു.
പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിന്‍റെ 5% പെൻഷനായി മാറ്റി വക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും.
പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടും. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും .
ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്