തൃശൂര്‍: തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി.എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന കുന്നംകുളം - അഞ്ഞൂർ റോഡിലെ കോടതിപ്പടിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
പാപ്പന്മാരും എലിഫന്‍റ് സ്ക്വാഡും ചേർന്ന് ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ തടത്താവിള ശിവനാണ് ചൊവ്വാഴ്ച വൈകുന്നേരം 6.40ന് ഇടഞ്ഞത്.
കഴിഞ്ഞ ജനുവരിയില്‍ കുന്നംകുളം ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിനിടെ രണ്ട് തവണ ആന ഇടഞ്ഞിരുന്നു. കീഴൂട്ട് വിശ്വനാഥൻ എന്ന കൊമ്ബനാനയാണ് ഇടഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്