തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. 8 ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ആശുപത്രിയിൽ നിന്ന് മാറ്റുന്നത്.
മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അഫാന് ഇല്ല എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
അതേസമയം അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ കണ്ടെത്തിയിരുന്നു. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്