ലോറിസ് പുരസ്‌കാര സാധ്യതാ പട്ടികയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും. വേൾഡ് കംബാക്ക് ഓഫ് ദി ഇയർ വിഭാഗത്തിലാണ് താരത്തെ നാമനിർദേശം ചെയ്തിരിക്കുന്നത്. കായിക മേഖലയിലെ ഓസ്‌കർ എന്നറിയപ്പെടുന്ന പുരസ്‌കാരമാണ് ലോറിസ്. സച്ചിൻ തെണ്ടുൽക്കറാണ് ലോറിസ് പുരസ്‌കാരം ലഭിച്ചിട്ടുള്ള ഏക ഇന്ത്യൻ ക്രിക്കറ്റ് താരം. കാറപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്ത് ഒരിടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചുവന്നിരുന്നു.
ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കുകളുമായി പൊരുതി പാരിസ് ഒളിമ്പിക്‌സിൽ സ്വർണം നേടിയ ജിംനാസ്റ്റിക് താരം റെബേക്ക ആൻഡ്രേഡും ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. സ്‌കീ റേസർ ലാറ ഗട്ട്‌ബെഹ്‌റാമി, നീന്തൽ താരം അരിയാർനെ ടിറ്റ്മുഷാവെ എന്നിവരെയും ഈ വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. വിജയികളെ 2025 ഏപ്രിൽ 21ന് പ്രഖ്യാപിക്കും.
2022 ഡിസംബറിൽ ഒരു കാർ അപകടത്തിൽപ്പെട്ട് മാരകമായി പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ സൂപ്പർ താരം ഋഷഭ് പന്ത് ഒരു വർഷത്തിലേറെയായി കളിക്കളത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. 629 ദിവസങ്ങൾക്ക് ശേഷം 2024ലെ ഐപിഎൽ പതിപ്പിൽ ഡൽഹി ക്യാപിറ്റൽസിനായി അദ്ദേഹം മികച്ച തിരിച്ചുവരവ് നടത്തി. 2024ലെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയ താരം ഇന്ത്യ - പാക് മത്സരത്തിൽ നേടിയ 42 റൺസ് ടീമിന്റെ വിജയത്തിൽ നിർണായകമായി. ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ടെസ്റ്റിലേക്കും തിരിച്ചുവന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്