മുംബൈയുടെ പ്രഗത്ഭ സ്പിന്നർ പദ്മാകർ ശിവാൽകർ (84) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. ഇന്ത്യൻ ടീമിൽ അവസരം കിട്ടാതെ പോയ ഏറ്റവും പ്രമുഖനായ സ്പിന്നർ എന്ന് പേരുകേട്ട താരമായിരുന്നു പദ്മാകർ ശിവാൽകർ. 1961 മുതൽ 1988 വരെ കളിച്ച അദ്ദേഹം 124 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 589 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
രഞ്ജി ട്രോഫിയിൽ മുംബൈയുടെ തുടർച്ചയായ 15 കിരീടനേട്ടങ്ങളിൽ പങ്കാളിയായിരുന്നു ശിവാൽകർ. ഇടം കൈയൻ സ്പിന്നറായ അദ്ദേഹം 22-ാം വയസിലാണ് രഞ്ജി ട്രോഫിയിൽ മുംബൈക്കായി അരങ്ങേറിയത്. രഞ്ജിയിൽ 48 മത്സരങ്ങളിൽ നിന്ന് 361 വിക്കറ്റുകൾ വീഴ്ത്തി. 11 തവണ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പദ്മാകർ ശിവാൽകർ 12 ലിസ്റ്റ് എ പോരാട്ടത്തിൽ നിന്ന് 16 വിക്കറ്റുകൾ സ്വന്തമാക്കി.
2017ൽ സമഗ്ര സംഭാവനയ്ക്കുള്ള സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ബി.സി.സി.ഐ ആദരിച്ചിട്ടുണ്ട്. വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അദ്ദേഹത്തെ ആദരിച്ചപ്പോഴാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്