ഗായിക ഡോളി പാർട്ടൺ തന്റെ ഭർത്താവായ കാർൾ ഡീൻ നാഷ്‍വില്ലിൽ (ടെന്നസി) മരിച്ചതായി അറിയിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് ഡോളി ദുഃഖ വാർത്ത അറിയിച്ചത്. "കാർളും ഞാനും 60 വർഷത്തിലധികം ഒരുമിച്ച് സന്തോഷകരമായ ജീവിതം നയിച്ചു. ഞങ്ങളുടെ സ്നേഹത്തെ വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയില്ല. നിങ്ങളുടെ പ്രാർത്ഥനക്കും അനുശോചനത്തിനും നന്ദി," എന്നാണ് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കാർൾ ഡീന് 82 വയസ്സായിരുന്നു. പാർട്ടന്റെ പ്രതിനിധികൾ നൽകിയ വിവരമനുസരിച്ച് അദ്ദേഹത്തെ അടുത്ത കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിൽ അടക്കം ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം.
ഡോളി പാർട്ടനും കാർൾ ഡീനും 1964-ലാണ് ആദ്യമായി കണ്ടുമുട്ടിയത്. രണ്ട് വർഷത്തിന് ശേഷം അവർ വിവാഹിതരായി. കാർൾ ഡീൻ ഒരു ബിസിനസ്സുകാരനായിരുന്നു. നാഷ്‍വില്ലിൽ ഒരു അസ്‌ഫാൽട്ട് കമ്പനി നടത്തി വരികയായിരുന്നു. ഡോളി പാർട്ടൺ പ്രശസ്തയാകുമ്പോഴും അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് അകന്ന് നിൽക്കാനായിരുന്നു ഇഷ്ടപ്പെട്ടത്.
ഇരുവരെയും പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് അപൂർവമായി മാത്രമാണ് കണ്ടിരുന്നത്. ഇരുവർക്കും കുട്ടികൾ ഇല്ലായിരുന്നു. ഡീന്റെ സഹോദരങ്ങളായ സാന്ദ്രയും ഡോണിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പാർട്ടണിന്റെ പ്രസ്താവനയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്