കെ.സി.എസ് ഷിക്കാഗോ ക്‌നായി തൊമ്മന്റെയും ബിഷപ്പുമാരുടെയും ഓർമ്മ ദിനം ആചരിച്ചു!!

MARCH 4, 2025, 11:49 AM

മൺമറഞ്ഞ പിതാമഹൻ ക്‌നായി തോമയുടെയും, പൂർവ്വ പിതാക്കന്മാരായ മാർ മാത്യു മാക്കിൽ, മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരുടെ ഓർമ്മകൾ അയവിറക്കി കൊണ്ട്, ഷിക്കാഗോ കെ.സി.എസ് ഇവരുടെ ഓർമ്മ ദിനം ആചരിച്ചു.

ചടങ്ങുകൾക്ക് കെ.സി.എസ് ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം നേതൃത്വം നൽകി. മാർച്ച് രണ്ടിന് നടന്ന ഓർമ്മ ദിനത്തിൽ, റാം താന്നിച്ചുവട്ടിലിന്റെ പ്രാർത്ഥനാ ഗാനത്തിന് ശേഷം കെ.സി.എസ്
പ്രസിഡന്റ് ജോസ് ആനമല അതിഥികൾക്ക് സ്വാഗതമേകി സംസാരിച്ചു. ക്‌നാനായ റീജിയൻ വികാരി ജനറൽ റവ. ഫാ. തോമസ് മുളവനാൽ പൂർവ്വ പിതാമഹന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള
പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

അതിനെ തുടർന്ന് കെ.സി.വൈ.എൽ.എൻ.എ ദേശീയ(National) പ്രസിഡന്റ് ആൽവിൻ പിണർകയിൽ, ജോഷ്വാ മരങ്ങാട്ടിൽ എന്നിവർ മാർ മാക്കിൽ പിതാവിനെ കുറിച്ചും, മുൻ കെ.സി.എസ് പ്രസിഡന്റ് തോമസ് പൂതക്കരി മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിനെ കുറിച്ചും, ലിനു പടിക്കപ്പറമ്പിൽ മാർ തോമസ് തറയിൽ പിതാവിനെ കുറിച്ചും, ജെയിംസ് കുന്നശ്ശേരിൽ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനെ കുറിച്ചുമുള്ള ഓർമ്മകൾ അയവിറക്കി സംസാരിച്ചു.

vachakam
vachakam
vachakam


കെ.സി.എസിന്റെ ആദ്യകാല പ്രസിഡന്റുമാരിൽ ഒരാളായ ഇലക്കാട്ട് ജോൺ സാർ, തറയിൽ പിതാവും, കുന്നശ്ശേരി പിതാവുമായിട്ടുള്ള അനുഭവങ്ങൾ പങ്കുവെച്ചു. അതിനുശേഷം പിതാക്കന്മാരെ കുറിച്ചുള്ള അനുസ്മരണ പ്രസംഗങ്ങൾ നടത്തിയവർക്ക്, വികാരി ജനറൽ റവ. ഫാ. തോമസ് മുളവനാൽ ഗിഫ്റ്റുകൾ നൽകി ആദരിച്ചു. കെ.സി.എസ് ജനറൽ സെക്രട്ടറി ഷാജി പള്ളി വീട്ടിൽ അതിഥികൾക്ക് നന്ദി പറഞ്ഞു കൊണ്ട് യോഗം അവസാനിച്ചു. കെ.സി.എസ് ഒരുക്കിയ പെത്രത്ത ഡിന്നർ അതിഥികൾ നന്നായി ആസ്വദിച്ചു.


vachakam
vachakam
vachakam

ഷാജി പള്ളിവീട്ടിൽ, കെ.സി.എസ് ജനറൽ സെക്രട്ടറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam