ന്യൂഡെല്‍ഹി: ആരെയെങ്കിലും 'മിയാ-ടിയാ' എന്നോ 'പാകിസ്ഥാനി' എന്നോ വിളിക്കുന്നത് മോശമായിരിക്കാമെന്നും എന്നാല്‍ മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ 'പാകിസ്ഥാനി' എന്ന് വിളിച്ചെന്നാരോപിച്ചുള്ള കേസ് അവസാനിപ്പിച്ചത്്.
ഝാര്‍ഖണ്ഡിലെ ഒരു ഉറുദു പരിഭാഷകനും ആക്ടിംഗ് ക്ലര്‍ക്കുമായ വ്യക്തിയാണ് പരാതി നല്‍കിയത്. വിവരാവകാശ അപേക്ഷയുടെ (ആര്‍ടിഐ) വിവരങ്ങള്‍ നല്‍കാന്‍ പ്രതിയെ സന്ദര്‍ശിച്ചപ്പോള്‍, പ്രതി തന്റെ മതം പരാമര്‍ശിച്ച് അധിക്ഷേപിക്കുകയും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നത് തടയാന്‍ ബലപ്രയോഗം നടത്തുകയും ചെയ്‌തെന്ന് പരാതിക്കാരന്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 298 (മതവികാരം വ്രണപ്പെടുത്തല്‍), 504 (സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അവഹേളനം), 353 (പൊതുപ്രവര്‍ത്തകനെ ഡ്യൂട്ടിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസ് എടുത്തിരുന്നു. ഇത് ഝാര്ഖണ്ഡ് ഹൈക്കോടതി ശരിവെച്ചു. തുടര്‍ന്ന് രാജസ്ഥാന്‍ ഹൈക്കോടതിയെ പ്രതിയായ ഹരി നന്ദന്‍ സിംഗ് സമീപിച്ചെങ്കിലും കേസ് തള്ളിയില്ല. തുടര്‍ന്നാണ് സിംഗ് സുപ്രീം കോടതിയിലെത്തിയത്.
ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തള്ളി. 'മിയാ-ടിയാ എന്നും 'പാകിസ്ഥാനി' എന്നും വിളിച്ച് കുറ്റാരോപിതന്‍ മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്. നിസ്സംശയമായും, നടത്തിയ പ്രസ്താവനകള്‍ മോശമാണ്. എന്നിരുന്നാലും, ഇത് മതവികാരം വ്രണപ്പെടുത്തുന്നതിന് തുല്യമല്ല,' എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്