ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ദുബായ് പിച്ചിൽ തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നത് ഇന്ത്യൻ ടീമിന് മുൻതൂക്കം നൽകുമെന്ന വാദം നിഷേധിച്ചു ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ.
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനം നടത്താൻ പോലും അവസരം ലഭിച്ചിട്ടില്ലെന്ന് ഗംഭീർ തുറന്നു പറഞ്ഞു. ടൂർണമെന്റ് സെമിഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയെ 4 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. ശേഷമാണ് ഇപ്പോള്‍ വിവാദ പ്രസ്താവനക്കെതിരെ ഗംഭീർ രംഗത്ത് എത്തിയത്.
ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രമാണ് ദുബായ് സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിട്ടുള്ളത്. ബാക്കി എല്ലാ ടീമുകളും പാക്കിസ്ഥാനില്‍ മത്സരങ്ങള്‍ കളിക്കുമ്ബോള്‍ ഇന്ത്യ തങ്ങളുടെ മുഴുവൻ മത്സരങ്ങളിലും ദുബായിലാണ് കളിച്ചത്. ഇതിന് ശേഷമായിരുന്നു വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പക്ഷേ ഇതുമൂലം തങ്ങള്‍ക്ക് യാതൊരു മുൻതൂക്കവും ലഭിച്ചിട്ടില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗംഭീർ ഇപ്പോള്‍.
"ദുബായില്‍ കളിക്കുന്നത് കൊണ്ട് ഇന്ത്യൻ ടീമിന് യാതൊരുതരം മുൻതൂക്കവും ലഭിച്ചിട്ടില്ല. മറ്റുള്ള ടീമുകളെ പോലെ തന്നെ ഞങ്ങളെ സംബന്ധിച്ചും ദുബായ് സ്റ്റേഡിയം ന്യൂട്രല്‍ വേദിയാണ്. ഇതുവരെയും ഈ മൈതാനത്ത് ഒരു പരിശീലനം പോലും നടത്താൻ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഞങ്ങള്‍ ഐസിസി അക്കാദമിയിലാണ് പരിശീലനങ്ങള്‍ നടത്താറുള്ളത്."- ഗൗതം ഗംഭീർ പറഞ്ഞു.
ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് മുൻതൂക്കം ലഭിക്കുന്നു എന്ന ചർച്ച ആദ്യമുണ്ടായത് ഇംഗ്ലണ്ട് മുൻതാരം നാസർ ഹുസൈനില്‍ നിന്നാണ്. ശേഷം ദക്ഷിണാഫ്രിക്കൻ താരം റാസി വാണ്ടർ ഡസനും ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലറും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്