സച്ചിന്റെ റെക്കോര്‍ഡ് തകർത്തു; അപൂര്‍വ്വനേട്ടം സ്വന്തമാക്കി കോഹ്‌ലി

MARCH 5, 2025, 3:34 AM

ചാമ്ബ്യൻസ് ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ വിരാട് കോലി സ്വന്തമാക്കിയത് അപൂര്‍വ്വ റെക്കോര്‍ഡ്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്കോറുകള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ചാമ്ബ്യൻസ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ അര്‍ധസെഞ്ചുറി ഐസിസി ടൂര്‍ണമെന്‍റുകളിലെ കോഹ്‌ലിയുടെ 24-ാമത് 50 പ്ലസ് സ്കോറാണ്.

അതേസമയം 58 ഇന്നിംഗ്സുകളില്‍ 23 തവണ അമ്ബതോ അതിലധികമോ റണ്ണെടുത്തിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോഹ്‌ലി പിന്നിലാക്കിയത്. 53 ഇന്നിംഗ്സില്‍ നിന്നാണ് കോലി ഈ റെക്കോർഡ് സ്വന്തമാക്കിയത്. രോഹിത് ശര്‍മ (42 ഇന്നിംഗ്സില്‍ 18), കുമാര്‍ സംഗാക്കര (56 ഇന്നിംഗ്സില്‍ 17), റിക്കി പോണ്ടിംഗ് (60 ഇന്നിംഗ്സില്‍ 16) എന്നിവരെല്ലാം കോഹ്‌ലിക്ക് പിന്നിലാണ്.

vachakam
vachakam
vachakam

കൂടാതെ ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലായി. 2013-2017 കാലയളവില്‍ 10 മത്സരങ്ങളില്‍ നിന്ന് ശിഖര്‍ ധവാന്‍ നേടിയ 701 റണ്‍സാണ് കോഹ്‌ലി ഇന്ന് മറികടന്നത്.

ഇതോടെ കോഹ്‌ലി ഐസിസി ഏകദിന ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ തവണ മികച്ച താരമാകുന്നവരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. രോഹിത് ശര്‍മ(8), ഗ്ലെന്‍ മക്‌ഗ്രാത്ത്(8), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(10) എന്നിവരാണ് കോഹ്‌ലിക്ക് മുന്നിലുള്ളവര്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam