ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിൽ കടന്നിരിക്കുകയാണ് ടീം ഇന്ത്യ. ടൂർണമെന്റിൽ ഉജ്ജ്വല ഫോമിലുള്ള ടീം, സെമിഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ആദ്യ സെമിയിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം.
ഒരു ഐസിസി ടൂർണമെന്റിൽ കൂടി ഇന്ത്യയെ ഫൈനലിൽ എത്തിച്ചതിന് പിന്നാലെ ലോക ക്രിക്കറ്റിലെ ഒരു കിടിലൻ റെക്കോഡ് സ്വന്തമാക്കാനും ക്യാപ്റ്റൻ രോഹിത് ശർമക്കായി.
നാല് വ്യത്യസ്ത ഐസിസി ടൂർണമെന്റുകളിൽ ടീമിനെ ഫൈനലിൽ എത്തിക്കുന്ന ലോകത്തെ ആദ്യ ക്യാപ്റ്റനെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്.
ഏകദിന ലോകകപ്പിലും, ടി20 ലോകകപ്പിലും, ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും രോഹിതിന് കീഴിൽ ഇന്ത്യ ഫൈനലിൽ എത്തി.
രോഹിതിന് കീഴിൽ കളിച്ച ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും തോൽവി നേരിട്ട ടീം ഇന്ത്യ, 2024 ൽ നടന്ന ടി20 ലോകകപ്പിൽ കിരീടം ചൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്