യുവേഫാ ചാംപ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലിഷ് ഭീമന്‍മാരായ ആഴ്‌സണല്‍. പിഎസ് വി ഐന്തോവനെതിരേ 7-1ന്റെ ജയമാണ് ആഴ്‌സണല്‍ നേടിയത്. ഡച്ച് ക്ലബ്ബ് പിഎസ് വിയുടെ തട്ടകത്തില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ ആറു താരങ്ങള്‍ ചേര്‍ന്നാണ് ആഴ്‌സസണലിനായി ഏഴു ഗോള്‍ നേടിയത്. 45, 73 മിനിറ്റുകളിലായി ലക്ഷ്യം കണ്ട മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ഇരട്ടഗോള്‍ നേടി.
മറ്റു ഗോളുകള്‍ ജൂറിയന്‍ ടിംബര്‍ (18ാം മിനിറ്റ്), ഏതന്‍ വാനേരി (21), മൈക്കല്‍ മെറീനോ (31), ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് (45), കലാഫിയോറി (85) എന്നിവര്‍ നേടി. പിഎസ്വിയുടെ ആശ്വാസഗോള്‍ 43ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് നോവ ലാങ് നേടി.
മാഡ്രിഡ് ക്ലബ്ബുകളുടെ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 2-1ന് അത്‌ലറ്റിക്കോയോട് വിജയിച്ചു.റോഡ്രിഗോ (നാലാം മിനിറ്റ്) ബ്രാഹിം ഡയസ് (55ാം മിനിറ്റ്) എന്നിവര്‍ നേടിയ ഗോളുകളിലാണ് റയല്‍ മഡ്രിഡ് അത്ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തിയത്.
അത്ലറ്റിക്കോയുടെ ഏക ഗോള്‍ 32ാം മിനിറ്റില്‍ അര്‍ജന്റീന താരം യൂലിയന്‍ അല്‍വാരസ് നേടി. ഈ സീസണില്‍ ഒന്‍പതു മത്സരങ്ങളില്‍നിന്ന് അര്‍ജന്റീന താരത്തിന്റെ ഏഴാം ഗോളായിരുന്നു ഇത്. രണ്ടാം പാദ മത്സരം ഈ മാസം 12ന് അത്ലറ്റിക്കോയുടെ തട്ടകത്തില്‍ നടക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്