ചാമ്പ്യൻസ് ടോഫി ഒന്നാം സെമിയിൽ ഓസ്‌ട്രേലിയയെ തോൽപിച്ചതിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീർ.
ഓസീസുമായി നടന്ന സെമിഫൈനലിൽ തുടക്കം മുതൽ ശരിയായ വേഗത്തിൽ കളിച്ചതിന് കോച്ച് ഗൗതം ഗംഭീർ ക്യാപ്റ്റനെ പ്രശംസിച്ചു.
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ അപരാജിതരായി ഫൈനലിൽ ഇന്ത്യൻ ടീം എത്തിനിൽക്കുമ്പോഴും രോഹിത് ശർമ്മയുടെ ഭാവിയെ ക്കുറിച്ചുള്ള ചോദ്യങ്ങൾ ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നിൽക്കുകയാണ്.
‘ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ ഇപ്പോൾ വരാനിരിക്കുന്നു അതിനുമുമ്പ് എനിക്ക് എന്ത് പറയാൻ കഴിയും? നിങ്ങളുടെ ക്യാപ്റ്റൻ ഇത്രയും വേഗത്തിൽ ബാറ്റ് ചെയ്താൽ, അത് ഡ്രസ്സിംഗ് റൂമിനു വളരെ നല്ല സൂചന നൽകുന്നു. ഞങ്ങൾ തികച്ചും നിർഭയരും ധൈര്യശാലികളുമാണ്. നിങ്ങൾ റൺസിൽ നിന്നും വിലയിരുത്തുന്നു ഞങ്ങൾ മത്സരഫലത്തിൽ നിന്നും വിലയിരുത്തുന്നു അതാണ് വ്യത്യാസം.
മാധ്യമ പ്രവർത്തകർ, വിദഗ്ധർ എന്നീ നിലകളിൽ നിങ്ങൾ നമ്പറുകളും ശരാശരികളും നോക്കുന്നു എന്നാൽ പരിശീലകൻ, ഒരു ടീം എന്ന നിലയിൽ ഞങ്ങൾ അത് നോക്കുന്നില്ല. ക്യാപ്റ്റൻ മുൻകൈ എടുത്താൽ ഡ്രസ്സിംഗ് റൂമിൽ അതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല’ രോഹിതിന്‌റെ ഭാവിയെക്കുറിച്ച് ചോദിച്ച റിപ്പോർട്ടിറിന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നൽകിയ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്