സിപിഎം പ്രവർത്തന റിപ്പോർട്ടിൽ ഇപിക്കും സജി ചെറിയാനും വിമർശനം

MARCH 6, 2025, 8:16 AM

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് പരാമർശം. പാർട്ടി നേതാക്കളും അംഗങ്ങളും എടുക്കുന്ന വായ്പ തിരിച്ചടയ്ക്കാത്തത് ബാങ്കുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രധാന വിമർശനം ഉണ്ടായത്.

ഇതേത്തുടർന്ന് കോടികളുടെ സാമ്പത്തിക ബാദ്ധ്യത പല സഹകരണ ബാങ്കുകൾക്കുമുണ്ട് എന്നും വായ്പ തിരിച്ചടയ്ക്കണമെന്ന സർക്കുലർ ആരും കണക്കിലെടുക്കുന്നില്ല എന്നും സാമ്പത്തിക ക്രമക്കേട് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ കളങ്കമാണ് സൃഷ്ടിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കരുവന്നൂർ ബാങ്കിലെ പ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടിയാണ് പരാമർശം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

അതേസമയം ഇപി ജയരാജനും മന്ത്രി സജി ചെറിയാനും കടുത്ത വിമർശനമാണ് പ്രവർത്തന റിപ്പോർട്ടിലുള്ളത്. മാദ്ധ്യമങ്ങളോട് നടത്തുന്ന പ്രതികരണങ്ങളിൽ ജാഗ്രത പാലിക്കണം. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ നീക്കിയത് പ്രവർത്തന വീഴ്ചകളെ തുടർന്നാണ്. ഇപി ജയരാജൻ സെക്രട്ടറിയേറ്റ് പ്രവർത്തനങ്ങളിൽ നിന്നും മാറി നിന്നത് ഗൗരവതരമാണ്. സമ്മേളന സമയത്ത് മാത്രമാണ് ഇപി സജീവമായതെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam