തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ ഇളയമകന്‍ അഹ്‌സാന്റെ മരണം ചികിത്സയിലിരിക്കുന്ന മാതാവ് ഷെമിയെ അറിയിച്ചതായി റിപ്പോർട്ട്. സംഭവം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് മൂത്തമകന്‍ അഫാന്‍ അഹ്‌സാനെ കൊലപ്പെടുത്തിയ വിവരം ഷെമിയെ അറിയിക്കുന്നത്.
ഇവരുടെ ഭര്‍ത്താവ് റഹീമിന്റെ സാന്നിധ്യത്തില്‍ സൈക്യാട്രി ഡോക്ടര്‍മാരടക്കമുള്ള സംഘമാണ് ഷെമിയെ അഹ്‌സാന്റെ മരണം അറിയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. വിവരം അറിയിച്ചതിന് പിന്നാലെ ഐസിയുവില്‍ വളരെ വൈകാരികമായ രംഗമായിരുന്നുവെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
എന്നാൽ നിലവിലെ കേസിൽ പ്രതിയായ ഇവരുടെ മൂത്ത മകൻ അഫാന്‍ കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തെ കസ്റ്റഡി മാര്‍ച്ച് എട്ടിന് വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. ഇപ്പോള്‍ അഫാനെ പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്