കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയ കേസിൽ ഓൺലൈൻ ട്യൂഷൻ സ്ഥാപനമായ എം എസ് സൊല്യൂഷൻസിന്റെ സി ഇ ഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയതായി റിപ്പോർട്ട്. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ.
കോഴിക്കോട് ക്രെെംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രെെംബ്രാഞ്ച് അറിയിച്ചു.
കേസിൽ മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളായ മഅ്ദിൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂൺ മലപ്പുറം രാമപുരം സ്വദേശി അബ്ദുൾ നാസറിനെ ഇന്നലെ ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു. എം എസ് സൊല്യൂഷൻസിലെ അദ്ധ്യാപകൻ മലപ്പുറം ഹാജിയാർ പള്ളി തുമ്പത്ത് വീട്ടിൽ ടി ഫഹദിന് ചോദ്യപേപ്പർ ചോർത്തിക്കൊടുത്തത് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്