മലപ്പുറം: മലപ്പുറം താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയതായി താനൂർ സി ഐ. കുട്ടികളുടെ കോൾ റെക്കോർഡുകൾ വിശദമായി പരിശോധിക്കുകയാണ് എന്നും ഒരു നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ വന്നതായി കണ്ടെത്തിയിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു.
കുട്ടികളുടെ ടവർ ലൊക്കേഷൻ നിലവിൽ കോഴിക്കോടാണ്. കുട്ടികളുടെ ഫോണിലേക്ക് വന്ന കോൾ എടവണ്ണ സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സിംകാർഡിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറിന്‍റെ ടവർ ലൊക്കേഷൻ നിലവിൽ മഹാരാഷ്ട്രയാണെന്നും സിഐ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്