കൊല്ലം: സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് പാർട്ടിയെ അറിയിച്ചതിനാലാണ് തന്നെ ക്ഷണിക്കാത്തതെന്ന് കൊല്ലം എംഎൽഎ എം മുകേഷ്.
കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ പാർട്ടി എംഎൽഎയായ മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചർച്ചകളുയർന്നിരുന്നു. പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
സിനിമാ ഷൂട്ടിലായതിനാലാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്നും മുകേഷ് പറഞ്ഞു. താൻ എറണാകുളത്ത് ഷൂട്ടിലാണെന്നും നടൻ വ്യക്തമാക്കി
കൊല്ലം എംഎൽഎ എന്ന നിലയിൽ മുഖ്യ സംഘാടകരിൽ ഒരാൾ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനിൽ മുകേഷിന് പങ്കെടുക്കാമായിരുന്നുവെന്ന് അഭിപ്രായമുയർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്