ചതുരംഗക്കളങ്ങളിൽ ആവേശം വാനോളമുയർത്തി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി ചെസ്സ് ടൂർണമെന്റ്

MARCH 6, 2025, 7:16 AM

ന്യൂ ജേഴ്‌സി  : ആക്രമണവും പ്രത്യാക്രമണവും പ്രതിരോധവും തീർത്ത് ചെസ്സ് പ്രേമികൾ വാശിയോടെ പോരാടിയപ്പോൾ, കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി സംഘടിപ്പിച്ച ചെസ്സ് ടൂർണമെന്റ്  അഭൂതപൂർവ്വമായ വിജയമായി. സോമർസെറ്റ് സെഡർ ഹിൽ പ്രെപ്പ് സ്‌കൂളിൽ വച്ച് കഴിഞ്ഞ ശനിയാഴ്ച നടന്ന കാൻജ് ചെസ്സ് ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിൽ ആയി നൂറിലേറെ മത്സരാർത്ഥികൾ പങ്കെടുത്തു. തുടക്കക്കാരായ കുട്ടികൾ മുതൽ പ്രൊഫഷണൽസ് ആയ മത്സരാർത്ഥ ികൾ വരെ മാറ്റുരച്ചപ്പോൾ മലയാളികൾക്ക് ചെസ്സിലുള്ള വൈഭവം പ്രകടമാകുന്ന വേദിയായി ടൂർണമെന്റ് മാറി. അസ്‌ലം ഹമീദിന്റെ നേതൃത്വത്തിൽ കാൻജ് സ്‌പോർട്‌സ് കമ്മിറ്റി അംഗങ്ങൾ ടൂർണമെന്റിനെ നയിച്ചപ്പോൾ ആർബിറ്റർ ആയ ജറാൾഡ് തികച്ചും തന്മയത്വത്തോടെ വിവാദരഹിതമായി മത്സരം നിയന്ത്രിച്ചു. 


വാശിയേറിയ പോരാട്ടത്തിൽ വിജയികൾ ആയവർ ഛുലി (Men) - Winner - Suneesh Mundayangadu Runner up- Ameen Pulikkalakath Open (Women) - Winner - Ashna Muhammed Runner up - Ruby Manoj Under 10 (Boys) - Winner - Gabriel Joel Runner up - Chris Senthilkumar Under 10 (Girls) - Winner - Nihara Rabith Runner up - Shika Shyam Under 14 Winner - Asher Georgy Runner up - Daniel Joseph Under 18 Winner - Navaneeth Krishna Runner up - Neeraj Vijayan.

vachakam
vachakam
vachakam


കാൻജ് സ്‌പോർട്‌സ് കമ്മിറ്റി നേതൃത്വം നൽകിയ ടൂർണമെന്റിൽ, കാൻജ് പ്രസിഡന്റ് സോഫിയ മാത്യു, സെക്രട്ടറി കുർഷിദ് ബഷീർ, ട്രഷറർ ജോർജി സാമുവൽ എന്നിവരും ജോയ് ആലുക്കാസിന്റെ പ്രതിനിധി ഫ്രാൻസി വർഗീസും മറ്റ് കാൻജ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് സമ്മാനദാനം നടത്തി. സംഘാടന മികവ് കൊണ്ടും മത്സരങ്ങളുടെ നിലവാരം കൊണ്ടും കാണികൾക്കും ഒരു പുത്തൻ അനുഭവം നൽകി കൊണ്ടാണ് ടൂർണമെന്റ് കടന്നു പോയത്. 


vachakam
vachakam
vachakam

കമ്മറ്റി അംഗങ്ങളായ വിജയ് നമ്പ്യാർ, ദയ ശ്യാം, കൃഷ്ണ പ്രസാദ്, നിധിൻ ജോയ് ആലപ്പാട്ട്, അനൂപ് മാത്യൂസ് രാജു, ജയകൃഷ്ണൻ എം. മേനോൻ, ടോണി മാങ്ങൻ, രേഖ നായർ, സൂരജിത്, ട്രസ്റ്റീ ബോർഡ് മെമ്പർ ജോസഫ് ഇടിക്കുള, സജീഷ് കുമാർ, ജയൻ ജോസഫ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് അനേകം ആളുകളും സന്നിഹിതരായിരുന്നു.

vachakam
vachakam
vachakam


കാൻജ് ന്യൂസ് ടീം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam