വാഷിംഗ്‌ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് മേൽ പരസ്പര തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർ-എ-ലാഗോയിലെ തന്റെ റിസോർട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇന്ത്യയുടെ താരിഫ് രീതികളെ ട്രംപ് വിമർശിച്ചു.
"അവർ ഞങ്ങൾക്ക് നികുതി ചുമത്തിയാൽ, ഞങ്ങൾ അവർക്ക് അതേ തുക നികുതി ചുമത്തും" എന്ന് അദ്ദേഹം വ്യക്തമാക്കി. നൂറ്റാണ്ടുകളായി മറ്റ് രാജ്യങ്ങൾ നമ്മുക്കെതിരെ വലിയ തീരുവ ചുമത്തുന്നു. ഇപ്പോൾ ഇതിന് അവർക്ക് മറുപടി നൽകാനുള്ള നമ്മുടെ അവസരമാണ്.
ഇന്ത്യ 100 ശതമാനം തീരുവയാണ് അമേരിക്കക്ക് മേൽ ചുമത്തിയിരിക്കുന്നത്. രാജ്യത്തെ സംവിധാനങ്ങൾ ഒട്ടും നീതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഒരിക്കലും അവർ നമ്മളോട് നീതി കാണിച്ചിട്ടില്ല', ട്രംപ് പറഞ്ഞു. ഏപ്രിൽ 2 മുതൽ പകരത്തിന് പകരം തീരുവ തുടങ്ങുമെന്നും ട്രംപ് അറിയിച്ചു.
മെക്സിക്കോ, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ യുഎസ് ചുമത്തിയ തീരുവ കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം തീരുവയും ചൈനയ്ക്ക് മേൽ 10 ശതമാനം തീരുവയുമാണ് ട്രംപ് പ്രഖ്യാപിച്ചത്.
അതേസമയം യുഎസിനെതിരെ കാനഡയും ചൈനയും രൂക്ഷമായി പ്രതികരിച്ചിരുന്നു. യുഎസിസ്‍ നിന്നുള്ള 107 ബില്യൺ ഉത്പന്നങ്ങൾക്ക് തങ്ങളും തീരുവ ചുമത്തുമെന്നും ജസ്റ്റിൻ ഈ അന്യായ നടപടിക്ക് കാനഡ മറുപടി നൽകാതിരിക്കില്ലെന്നുമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്