ലക്‌നൗ: ഗംഗാനദി മലിനമാക്കിയത് ബ്രിട്ടീഷുകാരെന്ന പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ബ്രിട്ടീഷ് ഭരണകാലത്ത് കാൺപൂരിലെ ഗംഗാനദിയിലേയ്ക്ക് മാലിന്യം ഒഴുകിയതാണ് ഇതിന് കാരണമെന്നാണ് ആദിത്യനാഥിന്റെ വിമർശനം. നിയമസഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യക്കാരെ പഠിപ്പിക്കാൻ വരുന്നവർ സ്വന്തം പ്രവർത്തികളെക്കുറിച്ചും കടമകളെക്കുറിച്ചും ആലോചിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജിലെ മഹാകുംഭമേളക്കിടെ ഗംഗാനദി മലിനമായെന്ന ആരോപണങ്ങൾ യോഗി ആദിത്യനാഥ് തള്ളി.
സംഗമസ്ഥാനത്തുനിന്ന് ഉത്തർപ്രദേശ് പൊല്യൂഷൻ കൺട്രോൾ ബോർഡ് പതിവായി സാമ്പിൾ ശേഖരിച്ചുവെന്നും എല്ലാ സാമ്പിളുകളും മാനദണ്ഡങ്ങൾക്കുള്ളിലാണെന്ന് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്