ലക്‌നൗ: പാക്കിസ്ഥാനിലെ ഐഎസ്‌ഐയുമായി ബന്ധമുള്ള സിഖ് ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ (ബികെഐ) സജീവ പ്രവര്‍ത്തകനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് എസ്ടിഎഫും പഞ്ചാബ് പൊലീസും ചേര്‍ന്ന് കൗശാംബിയില്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ലജാര്‍ മസിഹ് എന്ന ഭീകരവാദിയെ പിടികൂടിയത്.
പ്രയാഗ്രാജിലെ മഹാ കുംഭ മേളയ്ക്കിടെ വന്‍ ഭീകരാക്രമണം നടത്താന്‍ മസിഹ് പദ്ധതിയിട്ടിരുന്നതായി ഉത്തര്‍പ്രദേശ് പോലീസ് ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ കാരണം ഇയാളുടെ പദ്ധതി പരാജയപ്പെടുകയായിരുന്നു.
അമൃത്സറിലെ കുര്‍ലിയ ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ് ലാജര്‍ മസിഹ്. ജര്‍മ്മനി ആസ്ഥാനമായുള്ള ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ മൊഡ്യൂളിന്റെ തലവനായ ജീവന്‍ ഫൗജി എന്ന സ്വരണ്‍ സിങ്ങിന് വേണ്ടിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ലജാര്‍ മസിഹ് പാക്കിസ്ഥാനിലെ ഐഎസ്‌ഐയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍, രണ്ട് ഡിറ്റണേറ്ററുകള്‍, ഒരു വിദേശ നിര്‍മ്മിത പിസ്റ്റള്‍, 13 വെടിയുണ്ടകള്‍ എന്നിവ ഇയാളില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തു. ഗാസിയാബാദിലെ വിലാസമുള്ള ആധാര്‍ കാര്‍ഡും മസീഹിന്റെ പക്കലുണ്ടായിരുന്നു.
2024 സെപ്റ്റംബര്‍ 24ന് പഞ്ചാബില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ലജാര്‍ മസിഹ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്