ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ അഞ്ചുവയസ്സുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം നാലായി വെട്ടി മുറിച്ച പിതാവ് അറസ്റ്റില്‍. അയല്‍ക്കാരെ മകള്‍ ടാനി സന്ദര്‍ശിച്ചതിന്റെ ദേഷ്യത്തിലാണ് കുറ്റകൃത്യം ചെയ്തതെന്ന് പ്രതി മോഹിത് സമ്മതിച്ചു.
ഫെബ്രുവരി 25ന് കുട്ടിയെ വീടിന് സമീപത്ത് നിന്ന് കാണാതായതായി വിവരം ലഭിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങള്‍ കേസെടുത്തു, അവളെ കണ്ടെത്താന്‍ നാല് ടീമുകളെ രൂപീകരിച്ചു. തിരച്ചിലില്‍ അവളുടെ ശരീരത്തിന്റെ ഒരു കഷണം ഞങ്ങള്‍ കണ്ടെത്തി. പിറ്റേന്ന്, മറ്റ് ഭാഗങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. അവള്‍ കൊല ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിരുന്നു,' അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതായി അയാള്‍ സമ്മതിച്ചെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തന്റെ കുടുംബവും അയല്‍വാസിയായ രാമുവിന്റെ കുടുംബവും നേരത്തെ വളരെ അടുപ്പത്തിലായിരുന്നുവെന്നും പലപ്പോഴും പരസ്പരം സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും മോഹിത് പോലീസിനോട് പറഞ്ഞു. എന്നാല്‍ കുറച്ച് ദിവസം മുമ്പ്, രണ്ട് കുടുംബങ്ങളും തമ്മില്‍ വഴക്കുണ്ടായി. ഇതോടെ അവര്‍ പരസ്പരം സന്ദര്‍ശിക്കുന്നത് നിര്‍ത്തി. രാമുവിന്റെ വീട്ടിലേക്ക് പോകുന്നത് നിര്‍ത്താന്‍ മോഹിത് മകളോട് ആവര്‍ത്തിച്ച് പറഞ്ഞു. പക്ഷേ മകള്‍ അവിടെ പോയിരുന്നു.
സംഭവദിവസം രാമുവിന്റെ വീട്ടില്‍ നിന്ന് മകള്‍ വരുന്നത് കണ്ടതായി മോഹിത് പറഞ്ഞു. ഇത് തന്നെ പ്രകോപിപ്പിച്ചു. കുട്ടിയെ ബൈക്കില്‍ ഇരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം മൃതദേഹം കടുക് പാടത്തേക്ക് വലിച്ചെറിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്