ചെന്നൈ: 1971-ലെ സെന്‍സസ് കണക്കുകള്‍ അനുസരിച്ച് മണ്ഡല പുനര്‍നിര്‍ണയം നടത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വിളിച്ച സര്‍വകക്ഷി യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എംപിമാരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിലവിലെ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു. മണ്ഡല പുനര്‍നിര്‍ണയം, ത്രിഭാഷാ നയം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗമാണ് ചെന്നൈയില്‍ ചേര്‍ന്നത്.
'എല്ലാ സംസ്ഥാനങ്ങളും കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുന്നതിന്, 2000-ല്‍ അന്നത്തെ പ്രധാനമന്ത്രി (ബിജെപിയുടെ അടല്‍ ബിഹാരി വാജ്‌പേയി) 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കി ഡീലിമിറ്റേഷന്‍ തയ്യാറാക്കുമെന്ന് ഉറപ്പ് നല്‍കി. അതുപോലെ, 2026 മുതല്‍ 30 വര്‍ഷത്തേക്ക് അതേ കരട് പിന്തുടരുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നല്‍കണം.'
'തമിഴ്നാട് ഡീലിമിറ്റേഷനെതിരല്ല. എന്നിരുന്നാലും, വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനത്തിന് ഡീലിമിറ്റേഷന്‍ ശിക്ഷയായി മാറരുതെന്ന് ഈ യോഗം അഭ്യര്‍ത്ഥിക്കുന്നു...' പ്രമേയത്തില്‍ പറയുന്നു. മുഖ്യമന്ത്രി സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്.
ഡിഎംകെയുടെ മുഖ്യ എതിരാളികളായ എഐഎഡിഎംകെ ഉള്‍പ്പെടെയുള്ള സംസ്ഥാന പാര്‍ട്ടികള്‍ യോഗത്തിനെത്തി. നടന്‍ വിജയുടെ തമിഴക വെട്രി കഴകവും പങ്കെടുത്തു. അതേസമയം ബിജെപിയും പ്രാദേശിക സഖ്യകക്ഷിയായ തമിഴ് മനില കോണ്‍ഗ്രസും ഉള്‍പ്പെടെ അഞ്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. സംസ്ഥാനത്തെ വഷളായ ക്രമസമാധാന നിലയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായാണ് ബിജെപിയും ടിഎംസിയും യോഗത്തെ കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്