ഇംഫാല്‍: മണിപ്പൂരില്‍ പരിഭ്രാന്തി പടര്‍ത്തി ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 5.7, 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മണിപ്പൂര്‍ കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആദ്യ ഭൂചലനം രാവിലെ 11.06 ഓടെയാണ് ഉണ്ടായത്. രണ്ടാമത്തേത് ഉച്ചയ്ക്ക് 12.20 ഓടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രം മണിപ്പൂരിലെ കാംജോങ് ആണെന്ന് ഐഎംഡി റിപ്പോര്‍ട്ട് പറയുന്നു.
ബുധനാഴ്ച രാവിലെ മ്യാന്‍മറില്‍ രണ്ട് നേരിയ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍സിഎസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുലര്‍ച്ചെ 3.36 ന് 4.7 തീവ്രതയുള്ള ആദ്യത്തെ ഭൂകമ്പം ഉണ്ടായി, തുടര്‍ന്ന് 3.54 ന് 4.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂകമ്പം ഉണ്ടായി. മണിപ്പൂരിലെ കാംജോങ് ജില്ല മ്യാന്‍മറിന്റെ അതിര്‍ത്തിയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്