ഒഡീഷ: ജഗന്നാഥന്‍റെ ചിത്രം വിദേശ വനിതയുടെ തുടയിൽ പച്ചകുത്തിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റും പാർലർ ഉടമയും അറസ്റ്റിലായി. റോക്കി രഞ്ജൻ ബിസോയി, ടാറ്റൂ ആർട്ടിസ്റ്റ് അശ്വിനി കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ജഗന്നാഥ ഭക്തർ ഷഹീദ് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 299-ാം വകുപ്പ് പ്രകാരം പരാതി രജിസ്റ്റർ ചെയ്തു.
ഭുവനേശ്വറിലെ ഒരു പാർലറിൽ വിദേശ വനിത ടാറ്റൂ ചെയ്തതിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ഇതോടെ ഹിന്ദു സംഘടനകളും ജഗന്നാഥ ഭക്തരുടെയും പ്രതിഷേധവുമായി രംഗത്ത് വന്നു. സ്ത്രീ ഒരു സർക്കാരിതര സംഘടനയിൽ ജോലി ചെയ്യുന്നയാളാണെന്നും ഇറ്റലി പൗരത്വമുള്ളയാളാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവരുടെ വിശദാംശങ്ങൾ അവർ പരിശോധിച്ചു വരികയാണ്.
ചോദ്യം ചെയ്യലിൽ ടാറ്റൂ ആർട്ടിസ്റ്റായ അശ്വിനി കുമാർ പ്രധാൻ സ്ത്രീയുടെ അഭ്യർത്ഥനപ്രകാരം തുടയിൽ ടാറ്റൂ പതിപ്പിച്ചതായി റോക്കി സമ്മതിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്ത്രീയും ടാറ്റൂ പാർലർ ഉടമയും സോഷ്യൽ മീഡിയയിൽ മാപ്പ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്