ന്യൂഡെല്‍ഹി: വ്യക്തികളുടെ ഇ-മെയിലുകള്‍, ട്രേഡിംഗ് അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ എന്നിവയും അതിലേറെയും പരിശോധിക്കാന്‍ നികുതി അധികാരികള്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന വ്യവസ്ഥകള്‍ പുതിയ ആദായനികുതി ബില്ലിനെ വിവാദമാക്കുന്നു.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതുക്കിയ ആദായനികുതി ബില്‍, 2025 ലാണ് സ്വകാര്യതയിലേക്ക് കടന്നു കയറുന്ന വിപുലമായ അധികാരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വ്യവസ്ഥകളുള്ളത്. ആറ് പതിറ്റാണ്ട് പഴക്കമുള്ള നികുതി ചട്ടക്കൂടിന്റെ ഒരു പുതുക്കല്‍ എന്നാണ് ഇതിനെ മന്ത്രി വിശേഷിപ്പിച്ചത്. നിയമമാകുന്നതിന് മുമ്പ്, ഒരു സെലക്ട് കമ്മിറ്റി ഇത് അവലോകനം ചെയ്യും.
നിലവില്‍, നികുതി ഉദ്യോഗസ്ഥര്‍ക്ക് ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ഇമെയിലുകള്‍ എന്നിവയിലേക്ക് ആക്സസ് ആവശ്യപ്പെടാം. എന്നാല്‍ നിലവിലെ നികുതി നിയമത്തില്‍ ഡിജിറ്റല്‍ രേഖകള്‍ വ്യക്തമായി പരാമര്‍ശിക്കാത്തതിനാല്‍, അത്തരം ആവശ്യങ്ങള്‍ പലപ്പോഴും നിയമപരമായ തടസ്സങ്ങള്‍ നേരിടുന്നു. പുതിയ ബില്ലനുസരിച്ച് നികുതി അധികാരികള്‍ക്ക് ഡിജിറ്റല്‍ ആസ്തികളിലേക്ക് ആക്സസ് ആവശ്യപ്പെടാം. ഒരു നികുതിദായകന്‍ ഇത് വിസമ്മതിച്ചാല്‍, അവര്‍ക്ക് പാസ്വേഡുകള്‍ മറികടക്കാനും സുരക്ഷാ ക്രമീകരണങ്ങള്‍ അസാധുവാക്കാനും ഫയലുകള്‍ അണ്‍ലോക്ക് ചെയ്യാനും കഴിയും.
പുതിയ ആദായനികുതി ബില്ലിലെ 247-ാം വകുപ്പ് അനുസരിച്ച്, നികുതി വെട്ടിപ്പ് അല്ലെങ്കില്‍ നികുതി അടയ്ക്കാത്ത, വെളിപ്പെടുത്താത്ത ആസ്തികള്‍ സംശയിക്കപ്പെടുകയാണെങ്കില്‍, ഇന്ത്യയിലെ നിയുക്ത ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് ഇ-മെയിലുകള്‍, സോഷ്യല്‍ മീഡിയ, ബാങ്ക് വിശദാംശങ്ങള്‍, നിക്ഷേപ അക്കൗണ്ടുകള്‍ എന്നിവ ആക്സസ് ചെയ്യാന്‍ അവകാശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്