വാഷിംഗ്ടൺ: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ നിശിതമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യൂറോപ്യൻ രാജ്യങ്ങൾ ഉക്രെയ്‌നിനെ പിന്തുണയ്ക്കുന്നതിന് ചെലവഴിച്ചതിനേക്കാൾ കൂടുതൽ പണം റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങാൻ ചെലവഴിച്ചുവെന്നാണ് ട്രംപിന്റെ വിമർശനം. യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപ് ആഞ്ഞടിച്ചു.
'ഉക്രെയ്നിനെ സഹായിക്കാന്‍ ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ പണം റഷ്യയുടെ എണ്ണയും വാതകവും വാങ്ങാന്‍ യൂറോപ്പ് ചെലവഴിച്ചിട്ടുണ്ട്,' ട്രംപ് പറഞ്ഞു. ഉക്രെയ്‌നിനെ പിന്തുണയ്ക്കാന്‍ അമേരിക്ക നല്‍കുന്ന സഹായവും യൂറോപ്യന്‍ യൂണിയന്റെ സഹായവും തമ്മിലുള്ള താരതമ്യം നടത്തുകയായിരുന്നു ട്രംപ്.
'സുരക്ഷയില്ലാതെ, ഒരു മാര്‍ഗവുമില്ലാതെ, ഉക്രെയ്ന്‍ പ്രതിരോധത്തിനെ പിന്തുണയ്ക്കാന്‍ അമേരിക്ക നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നല്‍കി. അടുത്ത അഞ്ച് വര്‍ഷം കൂടി ഇത് തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?' ട്രംപ് അംഗങ്ങളോടായി ചോദിച്ചു.
റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ ഓരോ ആഴ്ചയും ഏകദേശം 2,000 പേര്‍ കൊല്ലപ്പെടുന്നു, അവര്‍ റഷ്യന്‍ യുവാക്കളാണ്,അവര്‍ ഉക്രേനിയന്‍ യുവാക്കളാണ്. അവര്‍ അമേരിക്കക്കാരല്ല. പക്ഷേ ഇത് അവസാനിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'- ട്രംപ് കൂട്ടിച്ചേർത്തു.
ഉക്രെയ്‌നിനെ സഹായിക്കാന്‍ അമേരിക്ക 350 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ ട്രംപ്, ഈ ഗണത്തില്‍ യൂറോപ്പ് 100 ബില്യണ്‍ ഡോളര്‍ മാത്രമേ സംഭാവന ചെയ്തിട്ടുള്ളൂവെന്നും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്