മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡ (MACF), റ്റാമ്പാ - മുപ്പത്തിഅഞ്ചാം വർഷത്തിലേക്ക്

MARCH 5, 2025, 11:49 AM

റ്റാമ്പാ, ഫ്‌ളോറിഡ - മുപ്പത്തിഅഞ്ചാം വർഷത്തിലേക്ക് കടന്ന മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡ (MACF) പുതിയ നേതൃത്വത്തിന്റെ മികവിൽ അതി വിപുലമായ പരിപാടികൾ നടത്തുന്നു. പ്രസിഡന്റ് ടോജിമോൻ പൈത്തുരുത്തേൽ, സെക്രട്ടറി ഷീല ഷാജു, ട്രഷറർ സാജൻ കോരത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി 2025ൽ ഇതുവരെ പല പരിപാടികളും വിജയകരമായി നടത്തികഴിഞ്ഞു, കൂടാതെ വരാനിരിക്കുന്ന ഒട്ടേറെ ആഘോഷങ്ങൾക്ക് വേദിയൊരുക്കുകയാണ്. മലയാളി സമൂഹത്തിന്റെ ഐക്യത്തെയും പാരമ്പര്യത്തെയും ചേർത്തുപിടിച്ചു, എല്ലാവർക്കും ഒന്നിച്ച് ആഘോഷിക്കാൻ ഒരു വേദി ഒരുക്കാനുമാണ് എം.എ.സി.എഫ് ന്റെ ശ്രമം.

2025ൽ ഇതുവരെ നടന്ന ശ്രദ്ധേയമായ പരിപാടികൾ:

വാലന്റൈൻസ് ഡേ ആഘോഷം : എഡ്യൂക്കേഷൻ കമ്മിറ്റിയും, എന്റർടൈൻമെന്റ് കമ്മിറ്റിയും ചേർന്ന് നടത്തിയ ഹൃദയസ്പർശിയായ ഒരു പ്രോഗ്രാം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു, വാലന്റൈൻസ് ഡേക്ക് നടത്തിയ 'ലവ് ലെറ്റർ' മത്സരത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. വിജയികളെ വാലന്റൈൻസ് ഡേ പ്രോഗ്രാമിൽ പ്രഖ്യാപിച്ചു. ഇന്ററാക്ടിവ് റിലേഷൻഷിപ് എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഗാർസിയയുടെ പ്രഭാഷണവും ഉണ്ടായിരുന്നു.

vachakam
vachakam
vachakam




ചെയർ യോഗ -
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സിമി പോത്തൻ മാസത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന യോഗാ സെഷൻ, ശാരീരികവും മാനസികവുമായ ശാന്തിയും ആരോഗ്യവും നൽകുന്ന മികച്ച പരിപാടിയായി മാറി.



സിംഗ് ആൻഡ് ഷഫിൾ : കരോക്കെ ആൻഡ് കാർഡ്‌സ് നൈറ്റ് - മാസത്തിലൊരിക്കൽ നടത്തുന്ന കരോക്കെ ആൻഡ് കാർഡ്‌സ് നൈറ്റ്‌ന് പ്രായഭേദമന്യേ സംഗീത ആസ്വാദകരുടെ വളരെ നല്ല സഹകരണമാണ് ലഭിക്കുന്നത്.

vachakam
vachakam
vachakam

ഇനി വരുന്ന  പരിപാടികൾ:

കാർഷിക മേള (മാർച്ച് 8, 2025) -പരിസ്ഥിതി സൗഹൃദ കൃഷിയും, തൈകളുടെയും വിത്തുകളുടെയും പ്രദർശനവും, വിൽപ്പനയും, ജൈവ കൃഷിയിലേക്കുള്ള പ്രചോദനമാവുന്ന സെഷനുകളും ഇതിന്റെ ഭാഗമായി നടത്തുന്നതായിരിക്കും.

MACF 2025 കമ്മിറ്റി ഇനാഗുറേഷനും ഫാഷൻ ഷോയും : MACF 2025 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനൊപ്പം അതിമനോഹരമായ ഫാഷൻ ഷോയും നടത്തുന്നു! കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന ഈ മത്സരം മികച്ച രീതിയിൽ സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

vachakam
vachakam
vachakam

കായിക മത്സരം (ഏപ്രിൽ 5, 2025) - കായിക പ്രേമികൾക്കായുള്ള ബാഡ്മിന്റൺ, വോളിബോൾ, മറ്റ് വിനോദങ്ങൾ ഉൾപ്പെടുന്ന സ്‌പോർട്‌സ് ഫെസ്റ്റിവൽ!

ത്രോബോൾ ടൂർണമെന്റും പിക്‌നിക്കും (ഏപ്രിൽ 26, 2025) - ലേഡീസ് ത്രോബോൾ ടൂർണമെന്റും പലവിധ വിനോദങ്ങളും ഉൾപ്പെടുത്തിയുള്ള ഫാമിലി പിക്‌നിക്കും

MACF ഓണം (ഓഗസ്റ്റ് 23, 2025) - ഓണക്കളികളും സദ്യയും കലാപരിപാടികളും ചേർന്ന് തികച്ചും ഭംഗിയുള്ള MACF ഓണക്കാഴ്ച! രണ്ടായിരത്തിലധികം പേർ പങ്കെടുക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമാണ് MACF ഓണം

MACF ഈ വർഷം മറ്റനവധി പരിപാടികളും നടത്തുന്നു. അമേരിക്കയിലെ കേരളമായ ഫ്‌ളോറിഡയിലെ കേരളത്തനിമ നിലനിർത്തുന്ന കലാ സാംസ്‌കാരിക കേന്ദ്രമായ MACF'ന്റെ ഭാഗമാകുവാനും പരിപാടികളുടെ അപ്‌ഡേറ്റ്‌സ് കിട്ടുവാനും MACF ഫേസ്ബുക് പേജ് (https://www.facebook.com/MacfTampa) ഫോളോ ചെയ്യുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam