ഷിക്കാഗോ: മാർച്ച് 2ന് മാർതോമാ സ്ലീഹാ കത്തീഡ്രൽ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ട രക്തദാന ക്യാമ്പ് വൈസ് ചാൻസലർ ജോൺസൺ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. രാവിലെ 8 മണിയോടെ റെഡ്‌ക്രോസിന്റെ സഹകരണത്തോടെ ക്യാമ്പ് നടത്തപ്പെട്ടു.
കത്തീഡ്രൽ വികാരി റവ. ഫാ. തോമസ് കടുകപ്പിള്ളിൽ, കൈക്കാരന്മാരായ ബിജി സി. മാണി, സന്തോഷ് കാട്ടൂക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ് എന്നിവരുടെ സഹകരണം വളരെ സഹായകരമായിരുന്നു.
എസ്.എം.സി.സി അംഗങ്ങളെല്ലാവരും വളരെ കൂട്ടായ്മയോടെ ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ചു.
എസ്.എം.സി.സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ മേഴ്‌സി കുര്യാക്കോസ്, സെബാസ്റ്റിയൻ ഇമ്മാനുവേൽ, നീന പ്രതീഷ്, ഷാബു മാത്യു, ജോസഫ് ജോസഫ്, ബിജി കൊല്ലാപുരം എന്നിവരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. അതിനോടൊപ്പം ജോൺസൺ കണ്ണൂക്കാടൻ, സണ്ണി വള്ളിക്കളം, ജാസ്മിൻ ഇമ്മാനുവേൽ, മെറ്റി കൊല്ലാപുരം, ഷീബാ ഷാബു പ്രതീഷ്, കുര്യാക്കോസ് തുണ്ടിപറമ്പിൽ, ഷാജി കൈലാത്ത്, ജോസഫ് നാഴിയാംപാറ, ആന്റോ കവലയ്ക്കൽ, എബിൻ ആന്റ് മെലിസ്സാ കുര്യാക്കോസ് എന്നിവരും രക്തദാന ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
2 മണിയോടെ രക്തദാന ക്യാമ്പ് സമാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്