ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഡേ ഒരുക്കങ്ങൾ പൂർത്തിയായി

MARCH 5, 2025, 12:52 PM

മാർച്ച് 9നു നടക്കുന്ന ഇന്റർനാഷണൽ വിമൻസ് ഡേ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയതായി ഫൊക്കാന ഇന്റർനാഷണലിന്റെ ഭാരവാഹികൾ അറിയിച്ചു. മേരിലാന്റ് സിൽവർ സ്പ്രിങ് SASDAC ധീരജ് ഹാളിൽ രാവിലെ 11 മണി മുതൽ സമ്മേളനം ആരംഭിക്കും. അമേരിക്കയിൽ നിന്ന് മാത്രമല്ല, വിദേശത്തുനിന്നും നിരവധി വിശിഷ്ട അതിഥികൾ ഈ ചടങ്ങിൽ പങ്കെടുക്കും.

പ്രസിഡന്റ് സണ്ണി മറ്റമന പ്രസിഡൻഷ്യൽ അഭിവാദ്യവും തുടർന്ന് 2024-2027 വർഷത്തേക്കുള്ള വനിതാ ചെയർപേഴ്‌സൻ ഡോ. നീനാ ഈപ്പനെ പരിചയപ്പെടുത്തുകയും ചെയ്യും.
ഡോ. നീനാ ഈപ്പൻ വിവിധ അതിഥികളെ പരിചയപ്പെടുത്തും, കൂടാതെ അമേരിക്കയിലെ പ്രമുഖ പ്രതിനിധികൾ നേരിട്ടും, വിദേശ പ്രതിനിധികൾ വീഡിയോ കോൺഫറൻസ് മുഖേനയും സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനം തത്സമയം കാണുന്നതിനായി ലൈവ് ടെലിക്കാസ്റ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.


vachakam
vachakam
vachakam

വിമൻസ് ഫോറം ചെയർ ഡോ. നീന ഈപ്പന്റെയും, ഡോ. കല ഷഹി (ഇൻറ്റർനാഷണൽ അഫയേഴ്‌സ്) യുടെ മേൽനോട്ടത്തിൽ വിവിധ കമ്മറ്റികളുടെ പ്രവർത്തനത്തിലൂടെയാണ് സമ്മേളനത്തിനുള്ള തയ്യാറെടുപ്പ് നടന്നുവരുന്നത്, സ്ത്രീ ശാക്തീകരണം
അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾ, വിമൻസ് ഫോറം ടീമിനെ പരിചയപ്പെടുത്തൽ, വിവിധ നൃത്ത, നൃത്യങ്ങൾ, ഗാനമേള തുടങ്ങിയ കലാ പരിപാടികളും അരങ്ങേറും.

വിമൻസ് ഫോറം പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിക്കുന്നതായി പ്രസിഡന്റ് സണ്ണി മറ്റമന, സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രഷറർ എബ്രഹാം കളത്തിൽ, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് ഈപ്പൻ, ഷാജി ആലപ്പാട്ട്, റോബർട്ട് അരിച്ചിറ, തോമസ് എം. ജോർജ്, ഷാജി ജോൺ, ഇന്റർനാഷണൽ കോർഡിനേറ്റേഴ്‌സ് ഡോ. കല ഷഹി, റെജി കുര്യൻ, ട്രസ്റ്റി ബോർഡ് ചെയർ ജോസഫ് കുരിയപുറം മുതലയാവർ സംയുകതമായി പ്രസ്താവിച്ചു.

പ്രവേശനം സൗജന്യമാണ്, സമ്മേളനത്തിന് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിൽ ഞങ്ങൾ ഒരു പ്രമുഖ വനിതയെ
2025 വനിതാ നേതൃത്വ പുരസ്‌കാരം കൊടുത്തു ആദരിക്കാൻ ആഗ്രഹിക്കുന്നു. ഏവരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതതായി വിമൻസ് ഫോറത്തിന് വേണ്ടി ഡോ. നിന ഈപ്പൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam