വാഷിംഗ്ടണ്‍: ചൊവ്വാഴ്ച നടന്ന അമേരിക്കന്‍ സെനറ്റിന്റെ സംയുക്ത സമ്മേളനത്തിന് പ്രക്ഷുബ്ധമായ തുടക്കം. ട്രംപ് പ്രസംഗിക്കുന്നതിനിടെ ഒരു ഡെമോക്രാറ്റിക് നിയമസഭാംഗം കൂക്കിവിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ സമ്മേളനത്തില്‍ നിന്ന് പുറത്താക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കന്നി പ്രസംഗത്തിനിടെ ആയിരുന്നു സംഭവം.
ടെക്സസിലെ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ആല്‍ ഗ്രീന്‍ എഴുന്നേറ്റു നിന്ന് തന്റെ ഊന്നുവടി ഉയര്‍ത്തി ട്രംപിനെതിരെ ആക്രോശിച്ചു. ഇതിനെതിരെ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ രംഗത്തെത്തി. തുടര്‍ന്ന് ആഫ്രിക്കന്‍-അമേരിക്കന്‍ പാര്‍ലമെന്റംഗമായ അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
നവംബര്‍ അഞ്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പതിറ്റാണ്ടുകളായി കണ്ടിട്ടില്ലാത്ത ഒരു ജനവിധിയായിരുന്നു എന്ന് പറഞ്ഞായിരുന്നു രണ്ടാം വരവിലെ പാര്‍ലമെന്റിലെ തന്റെ കന്നി പ്രസംഗത്തിന് ട്രംപ് തുടക്കമിട്ടത്. ഉടന്‍ 'നിങ്ങള്‍ക്ക് മാന്‍ഡേറ്റ് ഇല്ല' എന്ന് വിളിച്ച് പറഞ്ഞ് ഡെമോക്രാറ്റിക് പ്രതിനിധി ആല്‍ ഗ്രീന്‍ എതിര്‍ത്ത് രംഗത്തെത്തുകയായിരുന്നു. ''യുഎസ്എ! യുഎസ്എ!'' എന്ന മുദ്രാവാക്യങ്ങളുമായി റിപ്പബ്ലിക്കന്‍മാരും എഴുന്നേറ്റു.
തുടര്‍ന്ന് ഗ്രീനിനെ ഹൗസ് ചേംബറില്‍ നിന്ന് പുറത്താക്കി. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ ആഹ്ലാദപ്രകടനം നടത്തി, ''പുറത്തുപോകൂ!'' എന്നും നിയമനിര്‍മ്മാതാവിനോട് ''വിട!'' എന്നും വിളിച്ചു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്