ന്യൂഡെല്‍ഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ യുകെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. സന്ദര്‍ശനത്തിനിടെ ഉണ്ടായ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഒരു ചെറിയ കൂട്ടം വിഘടനവാദികളും തീവ്രവാദികളും ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
ജയശങ്കര്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്ന ലണ്ടനിലെ ഷാത്തം ഹൗസിന് പുറത്ത് ഇന്ത്യന്‍ ദേശീയ പതാകയും ഉച്ചഭാഷിണിയുമായി ഒരു സംഘം ഖാലിസ്ഥാന്‍ തീവ്രവാദികള്‍ മുദ്രാവാക്യം വിളിച്ചെത്തുകയായിരുന്നു. പിന്നീട്, അദ്ദേഹം വേദി വിടുമ്പോള്‍, ഒരു വ്യക്തി തന്റെ കാറിന് നേരെ ഓടിയടുത്തു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ത്രിവര്‍ണ്ണ പതാക വലിച്ചുകീറി. ഇതോടെ പ്രശ്‌നം സുരക്ഷാ വീഴ്ചയിലേക്ക് നീങ്ങി.
'വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദര്‍ശന വേളയില്‍ സുരക്ഷാ ലംഘനത്തിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ കണ്ടു. വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഈ ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. അത്തരം ഘടകങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആതിഥേയരായ സര്‍ക്കാര്‍ അവരുടെ നയതന്ത്ര ബാധ്യതകള്‍ പൂര്‍ണ്ണമായും നിറവേറ്റുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്