മൂക്കുത്തി അമ്മനാകാൻ വ്രതമെടുത്ത് നയൻ‌താര 

MARCH 6, 2025, 6:04 AM

2020ൽ റിലീസ് ചെയ്ത് നയൻതാര പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മൻ.  മുക്കൂത്തി അമ്മന്റെ രണ്ടാം ഭാ​ഗത്തിന്  തുടക്കമായിരിക്കുകയാണ്. നടനും സംവിധായകനുമായ സുന്ദർ സി ആണ് മുക്കൂത്തി അമ്മൻ 2 ഒരുക്കുന്നത്.

 സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. ഈ സിനിമയുടെ പൂജ ചടങ്ങുകൾ പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ. ഈ ചടങ്ങിൽ നിർമാതാവ് ഇഷാരി കെ ഗണേഷ് നയൻതാരയെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

 മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിനായി നയൻ‌താര ഒരു മാസത്തെ വ്രതത്തിലാണെന്നാണ് നിർമാതാവ് പറയുന്നത്. നടി മാത്രമല്ല നടിയുടെ കുട്ടികൾ പോലും വ്രതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമയുടെ പൂജ വലിയ രീതിയിൽ തന്നെ ചെയ്തു.

vachakam
vachakam
vachakam

സിനിമ ഇതിലും വലിയ രീതിയിലാകും ഒരുക്കുക. റിലീസ് അതിലും വലുതായി, പാൻ ഇന്ത്യൻ റീലീസായാകും എത്തുക എന്നും നിർമാതാവ് വ്യക്തമാക്കി.

  ചിത്രത്തിനായി നയൻതാര വാങ്ങിക്കുന്ന പ്രതിഫലം 12 കോടി ആണെന്നും റിപ്പോർട്ടുണ്ട്. അതായത് പൊതുവിൽ ഒരു സിനിമയ്ക്കായി നയൻതാര വാങ്ങിക്കുന്ന പ്രതിഫലമാണിത്. സമീപകാലത്തിറങ്ങിയ പല സിനിമകളും പരാജയപ്പെട്ടെങ്കിലും പ്രതിഫലത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നയൻസ് തയ്യാറാകാത്തതിനെതിരെ മുൻപ് പലരും രം​ഗത്ത് എത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോ്‍ട്ട് പ്രകാരം 100 കോടിയാണ് സിനിമയുടെ ബജറ്റ്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam