കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗമായ ജെ-ഹോപ്പ് മാർച്ച് 10 ന് ജിമ്മി ഫാലൺ ഷോയിൽ അതിഥിയാകും.
യുഎസ് ടോക്ക് ഷോ ആയ ജിമ്മി ഫാലൺ ഷോ അതിന്റെ വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇക്കാര്യം സ്ഥിരീകരിച്ചു.
ബിടിഎസിനൊപ്പം താരം ഈ ഷോയിൽ നിരവധി തവണ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായാണ്.
മാർച്ച് ഏഴിന് ജെഹോപ്പിന്റെ പുതിയ സിംഗിളായ 'സ്വീറ്റ് ഡ്രീംസ്' പുറത്തിറങ്ങാൻ ഇരിക്കവെയാണ് താരം ഷോയിലെത്തുന്നത്. അമേരിക്കൻ ഗായകനും പാട്ടെഴുത്തുകാരനും ഗ്രാമി പുരസ്‌കാര ജേതാവായ മിഗ്വേലിനൊപ്പമാണ് ജെഹോപ്പ് പുതിയ ഗാനം ഒരുക്കുന്നത്.
അതേസമയം, സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയ ജെഹോപ്പ് തന്റെ ആദ്യത്തെ സോളോ വേൾഡ് ടൂറായ 'ഹോപ്പ് ഓൺ ദി സ്റ്റേജ്' ആരംഭിച്ചു കഴിഞ്ഞു. വേൾഡ് ടൂറിന്റെ ഭാഗമായി ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ താരം സിയോളിൽ കോൺസെർട്ട് സംഘടിപ്പിച്ചു.
തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്, ചിക്കാഗോ, സാൻ അന്റോണിയോ, ഓക്ക്ലാൻഡ്, ലോസ് ഏഞ്ജലസ്, മെക്സിക്കോ, മനില, സിംഗപ്പൂർ, ജക്കാർത, സൈത്തമ, തായ്‌പേയ്, ഒസാകാ, ബാംഗ്കോക് എന്നീ രാജ്യങ്ങളിൽ കൂടി ജെഹോപ്പ് കോൺസർട്ടിനെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്